.യേശുദാസ് വില്യം നോട്ടിക്കല്‍ ടൈംസ് കേരള. സംഗീതം ഒരു മരുന്നാണ്.ആശ്വാസം പകരുന്ന വേദന സംഹാരിയായും,ചിലപ്പോള്‍ ലഹരിയായും,പ്രണയമായും അതു മനസ്സുകളില്‍ പടര്‍ന്നു കയറും.ഇവിടെ ക്രിസ്തീയ സംഗീതത്തിന്റെ അലയൊലികള്‍ പതുക്കെ ശക്തികുളങ്ങര തീരഗ്രാമത്തിന്റെ മനസ്സുകളിലേക്ക് ഒഴുകിയെത്തുന്നു.പ്രശസ്ത സംഗീതസംവിധായകന്‍ ജെറി അമല്‍ദേവാണ് ഈ തീരഗ്രാമത്തെ സംഗീതത്തിന്റെ മായികലോകത്തേക്കു പ്രതിഭകളെ തൊട്ടുണര്‍ത്തുന്നത്.കേരളത്തില്‍ തന്നെ സംഗീത മേഖലയില്‍ അപൂര്‍വ്വമായ ഒരു ശ്രമമാണ് കൊല്ലം ലത്തീന്‍ രൂപതയിലെ ഏറ്റവും പ്രമുഖ ഇടവകയായ ശക്തികുളങ്ങരയില്‍ തുടക്കമിട്ടത്.ആധുനീക മല്‍സ്യബന്ധനത്തിന്റെ രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ശക്തികുളങ്ങര തീരത്തെ തിരക്കുപിടിച്ച ജീവിത പാച്ചിലിനിടയിലേക്കാണ് അപ്രതീക്ഷിതമായി സംഗീതം കയറിവന്നത്.തീരത്തെ ത്രസിപ്പിക്കുന്ന യുവത്വത്തിന്റെ കാല്‍പന്തുകളിയും,കൂട്ടയ്മകളും,പുതിയകാലത്തു പലതിനും വഴിമാറി. ജംഗ്ഫുഡും, നിരത്തില്‍ ചീറിപ്പായുന്ന വണ്ടിയോട്ടങ്ങളും ഹരം കൊള്ളിക്കുന്നകാലത്തിലേക്കാണ് പാട്ടുകള്‍ക്കായുള്ള ബാന്‍ഡും,പള്ളിപ്പാട്ടുകള്‍ക്കായുള്ള ക്വയറും സീരിയസ്സായി കടന്നു വന്നത്. വന്നതു നിസ്സാരക്കാരനല്ല.ഇന്ത്യയിലും,വിദേശത്തും സംഗീതത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച കംപോസര്‍ ജെറി അമല്‍ദേവ്.തുറന്നമനസ്സോടെ ജെറി അമല്‍ദേവ് തീരത്തോടു പറഞ്ഞു.ഇഷ്ടമുള്ള ആര്‍ക്കും സംഗീത പരിശീലനത്തില്‍ പങ്കെടുക്കാം പ്രായം ഒരു തടസ്സമാവില്ല. അതു ഫലിച്ചു.വിരമിച്ച പ്രൊഫഷണല്‍സും,മല്‍സ്യത്തൊഴിലാളികളും,കൗമാരക്കാരും,പള്ളിയലെ സ്ഥിരം പാട്ടുകാരുമൊക്കെ ഗുരുവിന്റെ മുന്‍പിലെന്നപോലെ വന്നു ചേര്‍ന്നു.മൂന്നുമാസത്തെ നിരന്തര പരിശീലനം മികച്ചൊരു ഗായകസംഘത്തെ രൂപപ്പെടുത്തി.പുതുവല്‍സരത്തിന്റെ സന്ധ്യയില്‍ തിരുവള്‍ത്താരക്കുമുന്നില്‍ ക്രസ്തീയഗനങ്ങളുടെ കുളിര്‍മഴ പെയ്തു.ഒരു ആശയം സഫലമായ സംതൃപ്തി ഇതിന്റെ പിന്നിലെ ശക്തിസ്രോതസ്സായ സമരിറ്റന്‍ കൂട്ടായ്മക്കുണ്ട്. ശക്തികുളങ്ങരയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോണ്‍മേരിയും അവരുള്‍പ്പെടുന്ന പോയതലമുറയിലെ ഒരു സംഘവുമാണ് ഈ ആശയത്തിനു പിന്നിലുള്ളത്. ഇത്തരം ഒരാശയം കേരളത്തിലെ ക്രിസ്ത്യന്‍ രുപതാതലത്തില്‍ പോലും പകര്‍ത്തുവാന്‍ പറ്റുന്നതാണന്നു ജെറി അമല്‍ദേവ് പറഞ്ഞു.പള്ളികളിലെ കൂദാശകളില്‍ സംഗീതത്തിനും പാട്ടുകള്‍ക്കും ഗൗരവവും,പരിപാവനവുമായ ഒരു തലമുണ്ട്.അങ്ങിനെ തന്നെ ഗൗരവത്തോടു കൂടിത്തന്നെയാവണം അതിനെ സമീപിക്കേണ്ടതന്നു ജെറി അമല്‍ദേവ് പറഞ്ഞു. എഴുപതുകളുടെ മധ്യത്തില്‍ ശക്തികുളങ്ങരയിലെ യുവത്വം സാമൂഹികമായി വിവിധ മേഖലകളില്‍ അഭിരമിച്ചിരുന്നു.യുവത്വത്തിനെ ക്രസ്ത്യന്‍ മൂല്യങ്ങളിലുറച്ചു കൊണ്ടു നേതൃത്വരപരമായി മുന്നേറുവാന്‍ പ്രാപ്തമാക്കുന്ന ചില ശ്രമങ്ങള്‍ അന്നു നടന്നിരുന്നു.ഐക്കഫ്,കാരള്‍സംഘങ്ങള്‍,തുടങ്ങി സാമൂഹിക പ്രതിബദ്ധതയും,മൂല്യങ്ങളും പകര്‍ന്നു നല്‍കുന്ന ശ്രമങ്ങള്‍.അവര്‍ ശരിക്കു വേണ്ടി സ്‌നേഹപൂര്‍വ്വം കലഹിക്കുകയും,സമരസപ്പെടുകയും ചെയ്തിരുന്നു. ആ തലമുറയിലെ പ്രതിനിധികളാണ് ജീവിതത്തിന്റെ വിശ്രമ നാളുകളില്‍ പുതുതലമുറക്കായി സംഗീതത്തിലൂടെ സമൂഹത്തിലേക്കു ചാലു വെട്ടുന്നത്. ഇവരുടെ മനസ്സില്‍ യുവതലമുറ കുറച്ചു നേരമെങ്കിലും സംഗീതത്തിനും ഇതുപോലെയുള്ള കാര്യങ്ങള്‍ക്കും മനസ്സു കൊടുക്കണം എന്നാണ്.ജോണ്‍മേരി,ബൈജൂ ബഞ്ചമിന്‍,സ്റ്റീന്‍ ഏലിയാസ്,നീക്ലോസ് മൈക്കിള്‍,പോള്‍ ബെയ്‌സില്‍,ജോയി ഐഏപി. തോമസ് ബന്നന്‍സ്,റാഫേല്‍സാര്‍ തുടങ്ങിയവരൊക്കെ ആഗ്രഹിക്കുന്നത്. പുതു തലമുറയുടെ വിറളിപിടിച്ച ഓട്ടത്തിനിടയില്‍ കുറച്ചു നേരം നിറയുന്ന ക്രിസ്തീയ സംഗീതത്തിന്റെ ലഹരിയിലേക്കുള്ള ‘ഫോക്കസ് ഷിഫ്റ്റാ’ണ് സമരിറ്റന്‍ കൂട്ടായ്മ ലക്ഷ്യം വെയ്ക്കുന്നത്.
ശക്തികുളങ്ങര തീരത്തെ ഉണര്‍ത്തുവാന്‍ ജെറിഅമല്‍ദേവിന്റെ സംഗീതം.
RELATED ARTICLES