കൊല്ലം. ശക്തികുളങ്ങര നാടിന് അഭിമാനകരമായ അക്കാഡമിക് വിജയം നേടിക്കൊണ്ട് നൈന ക്ലീറ്റസ്.ടെലികമ്യുണിക്കേഷനില്‍ ഡിസ്റ്റിംഗ്ഷനോടെ മാസ്റ്റര്‍ ബിരുദം നേടിയെടുത്ത നൈന ക്ലീറ്റസ് ശക്തികുളങ്ങര തീരത്തെ വിദ്യാഭ്യാസ പാരമ്പര്യമുള്ള അണ്ണന്‍ ഫ്രന്‍ഞ്ചിസ്‌ക്ക് കുടുംബത്തിലെ ഇളം തലമുറക്കാരിയാണ്.കോട്ടയത്തെ പ്രമുഖമായ സെന്റെ് ഗ്രിഗോറിയസ് സയന്‍സ് ആന്റെ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോയവര്‍ഷത്തെ എംടെക് പരീക്ഷയില്‍ 97.9 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിക്കൊണ്ട് ഡിസ്റ്റിംഗ്ഷനോടെ നൈന ക്ലീറ്റസ് നേടിയ മികച്ച വിജയം കാമ്പസിലെ ചരിത്രവിജയമാണ്.
ശക്തികുളങ്ങര വെളിപ്പുരയിടത്തിലെ സ്‌നേഹദീപത്തില്‍ ക്ലീറ്റസ് ഡാനിയലിന്റെയും നിര്‍മ്മല ക്ലീറ്റസിന്‍െയും മൂന്നാമത്ത മകളാണ് മിടുക്കിയായ നൈന.കോമേഴ്‌സ്യല്‍ സിസ്റ്റത്തില്‍ ടികെഎം എന്‍ജിനീയറിംഗ് കോളേജില്‍ എംടെകിനു പഠിക്കുന്ന എല്‍സാ ക്ലീറ്റസും,പ്രമുഖ യുവ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ നൃപന്‍ ക്ലീറ്റസുമാണ് നൈനയുടെ സഹോദരങ്ങള്‍.ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സങ്കേതിക രംഗത്ത് ഗവേഷണം നടത്തുവാനും അതിലൂടെ ഉന്നതമായ ലക്ഷങ്ങളുമാണ് നൈനയുടെ ഭാവി സ്വപ്‌നങ്ങള്‍.തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയിലാണ് നൈന ഇപ്പോള്‍ ജോലി ചെയ്യുന്നത്. മല്‍സ്യ അനുബന്ധ I വ്യവസായവും,സാമൂഹ്യn പ്രവര്‍ത്തനവുമാണ് നൈനയുടെ പിതാവായ ക്ലീറ്റസ് ഡാനിയലിന്റെ പ്രവര്‍ത്തന മേഖല.
ശക്തികുളങ്ങരയുടെ അഭിമാനമായി നൈന ക്ലീറ്റസ്.നോട്ടിക്കല്‍ ടൈംസ് കേരള.
RELATED ARTICLES