യേശുദാസ് വില്യം. തിരുവന്തപുരം. പ്രശസ്ത പ്രവാസി ഗ്ലോബല്‍ സാമൂഹ്യസേവന സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ വിദ്യാഭ്യാസ,ആരോഗ്യമേഖലയില്‍ മലയാളികള്‍ക്കും,പ്രവാസികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന കരാറില്‍ ഒപ്പുവെച്ചു.ആരോഗ്യമേഖലയില്‍ നിംസ് (NIMS) മെഡിസിറ്റിയുമായും,വിദ്യാഭ്യാസ മേഖലയില്‍ നിഷ്(NICHE)യൂണിവേഴ്‌സിറ്റിയുമായിട്ടാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ധാരണാപത്രം ഒപ്പുവച്ചത്.വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപലപിള്ളയും,നിഷ് പ്രോ ചാന്‍സലറുമായ ഫൈസല്‍ഖാനും ഒപ്പിട്ട ധാരണാപത്രം നിര്‍ദ്ധനരായ മലയാളി സമൂഹത്തിനും, ലോകത്താകമാനമുള്ള പ്രയാസമനുഭവിക്കുന്ന വേള്‍ഡ്മലയാളി കൗണ്‍സിലിന്റെ അംഗങ്ങള്‍ക്കും ഭാവിയില്‍ ഗുണപ്രദമായ ഫലം പുറപ്പെടുവിക്കുന്ന പദ്ധതിയാണ് വിഭാവന ചെയ്യുന്നത്. ആരോഗ്യമേഖലയില്‍ ജീവകാരുണ്യപരമായ ഇടപെടലാണ് നിംസ് മെഡിസിറ്റിയുമായുള്ള ധാരണപത്രത്തിലൂടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ നിര്‍വ്വഹിക്കുന്നത്.ഇതില്‍ ഏറ്റവും പ്രധാനമായത് അവയവ മാറ്റ ശസ്ത്രക്രിയക്ക് രണ്ടര ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപയുടെ ഇളവ് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് ലഭ്യമാകും. മറ്റൊന്ന് വീഡിയോ നിയന്ത്രിത തൊറാസിക് സര്‍ജറിക്ക് 1 ലക്ഷം മുതല്‍ മൂന്നര ലക്ഷത്തിന്റെ ഇളവ് ലഭ്യമാക്കും.മറ്റ് ആശുപത്രികളില്‍ ഇത്തരം ഓപ്പറേഷനുകള്‍ക്ക് 10 ലക്ഷത്തോളമാണ് ചെലവ് വരുന്നത്.മറ്റൊന്ന് വേള്‍ഡ് മലയാളി കൗണ്‍സിലുമായി യോജിച്ചു ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ആരോഗ്യ മേളകളാണ്.രോഗ നിര്‍ണ്ണയം,ജീവിതശൈലി രോഗങ്ങള്‍ തുടങ്ങി പ്രഥമികമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിംസിലെ പ്രഗല്‍ഭരായ സ്‌പെഷിലൈസ്ഡ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധിച്ചു കണ്ടെത്തും.മിതമായ കണ്‍സള്‍ട്ടിംഗ് ഫീസ് ഈടാക്കുന്ന പദ്ധതി സാധാരണ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.ആദ്യ ഘട്ടത്തില്‍ കൊല്ലം,പത്തനംതിട്ട,തിരുവനന്തപുരം എന്നീ ജില്ലകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാനസീക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗ്,പ്രകൃതി ചികില്‍സാ സൗകര്യം ലഭ്യമാക്കും ഈ രംഗത്തെ പ്രഗല്‍ഭ ഡോക്ടറായ ലളിത അപ്പുക്കുട്ടന്റെ മേല്‍നോട്ടത്തിലാവും ഇതു നടപ്പിലാക്കുക.കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈന്‍ ചികില്‍സാ സഹായവും പ്രവാസികള്‍ക്ക് മാത്രമായി സജ്ജമാക്കിയിട്ടുണ്ട്.വിദേശത്തെ തൊഴില്‍ സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുവാന്‍ ഇത്തരം ചികില്‍സാ രീതികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉതകുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള പറഞ്ഞു. ‘നാക്’ അക്രഡിറ്റേഷനും,’യൂജീസി’ അംഗീകാരവുമുള്ള നിഷ് യൂണിവേഴ്‌സിറ്റി ഉദാരമായ വിവിധ കരാറുകളിലാണ് വേള്‍ഡ് മലയാളി കൗണ്‍സിലുമായി ധാരണയിലെത്തിയിട്ടുള്ളത്.കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഫീസിളവും ഒപ്പം ഹോസ്റ്റല്‍ ഫീസിലും ഇതേ ആനുകൂല്യം ലഭിക്കും.വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ പ്രോവിന്‍സുകള്‍ക്ക് ഒന്നു വീതം ഒരു അദ്ധ്യായന വര്‍ഷം നാല്‍പതു കുട്ടികളെ വരെ സ്‌പോണ്‍സര്‍ ചെയ്യുവാനും ഇവര്‍ക്കും വിദ്യഭ്യാസ,ഹോസ്റ്റല്‍ ആനുകൂല്യം ലഭ്യമാകും.അതുപോലെ തന്നെ നിഷിന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍,ശില്പശാലകള്‍,ദുരന്തമേഖലകളില്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയവ വേള്‍ഡ് മലയാളി കൗണ്‍സിലുമായി കൈകോര്‍ത്തു കൊണ്ടു നടപ്പിലാക്കാനും ധാരണയായി. നൂറുള്‍ ഇസ്ലാം സെന്റെര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ആഘോഷപരിപാടികളുടെ ഉല്‍ഘാടനവേളയിലാണ് വേള്‍ഡ് മലയാളി കൗണ്‍സിലും നിഷുമായി ചേര്‍ന്നു കൊണ്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതികളിലൂടെ ലോകത്തെമ്പാടുമുള്ള കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ആരോഗ്യരംഗത്തും,വിദ്യഭ്യാസരംഗത്തും പ്രയോജനപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടന്നും വേള്‍ഡ് മലയാളികൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ളയും, നിഷിന്റെ പ്രോ ചാന്‍സലറും,നിംസ് മെഡിക്കല്‍ സെന്റെറിന്റെ മനേജിംഗ് ഡയറക്ടറുമായ ഫൈസല്‍ഖാനും പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചരിത്രദൗത്യം.
RELATED ARTICLES