HomeNAUTICAL NEWSവിഴിഞ്ഞത്തെ പുറങ്കടലില്‍ കപ്പലുകള്‍ക്ക് രണ്ടു നീതി

വിഴിഞ്ഞത്തെ പുറങ്കടലില്‍ കപ്പലുകള്‍ക്ക് രണ്ടു നീതി

                                                                                  യേശുദാസ് വില്യം
                                                                                   നോട്ടിക്കല്‍ ടൈംസ് കേരള.


                                തിരുവനന്തപുരം: അദാനിയുടെ വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖ നിര്‍മ്മാണത്തിനായുള്ള കൂറ്റന്‍ ക്രെയിനുകളുമായി ചൈനയില്‍നിന്നും വിഴിഞ്ഞത്തെത്തിയ ഷെന്‍ ഹുവ എന്ന കപ്പല്‍ പുറം കടലില്‍ കാത്തു കിടക്കുവാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസമാകുന്നു. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിക്കായി പരിശ്രമം തുറമുഖ അധികൃതര്‍ നടത്തുകയാണന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്താണിങ്ങെനെ..? തുറമുഖ നിര്‍മ്മിതിക്കായി ക്രെയിന്‍ കൊണ്ടു വരുന്ന കപ്പലുകള്‍ക്ക് എന്തു കൊണ്ടാണ് ഈ തടസ്സങ്ങള്‍..?

വിഴിഞ്ഞത്ത് കേരള സര്‍ക്കാരിന്റെ മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മാതൃ തുറമുഖത്ത് അനായാസം നടത്തിക്കൊണ്ടിരുന്ന ക്രൂ ചെയിഞ്ച് കോവിഡിന്റെ പേരില്‍ ഇമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ (FRRO) നിരോധിക്കുകയും പിന്നീട് മറ്റെല്ലാ തുറമുഖങ്ങളുടെ അങ്കെറേജില്‍ ക്രൂ ചെയ്ഞ്ച് നിയന്ത്രണമില്ലാതെ നടക്കുമ്പോള്‍ മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞത്തു മാത്രം ക്രൂ ചെയ്ഞ്ച് തുടരാന്‍ അനുമതി നിഷേധിച്ചതും ചേര്‍ത്തു വെച്ചു വേണം ഇതിനെ കാണേണ്ടത്.

കേരളമാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ച് ഉള്‍പ്പെടെയുള്ള വിവിധ സര്‍വ്വീസുകള്‍ അതായത് ക്രൂചെയിംഞ്ച്, ബങ്കര്‍ (ഫ്യുവല്‍) സപ്ലൈ, കപ്പലേക്കുള്ള വെള്ളവും ഭക്ഷണ സാധനങ്ങള്‍ സപ്ലൈ, റിപ്പെയറുകള്‍, പെയിന്റിംഗ്, ക്ളീനിംഗ്, ടൂറിസ്റ്റ് യാത്രാ കപ്പലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ തരം സര്‍വ്വീസുകള്‍ വിഴിഞ്ഞം സ്റ്റീമര്‍ ഏജന്റെസ്
2009 മുതല്‍ 2019 വരെ 1097 കപ്പലുകള്‍ക്ക് നടത്തിയതായി വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പിന്നാലെയാണ് കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും 2018 മുതല്‍ 2022 വരെ തുടര്‍ന്നിങ്ങോട്ടും 736 കപ്പലുകള്‍ സുഗമമായി ക്രൂ ചെയിംഞ്ച് നടത്തി പോവുകയുണ്ടായി. ഇത് വഴി മാരിടൈം ബോര്‍ഡിനും സര്‍ക്കാരിനും കോടികളുടെ വരുമാനം ആണ് ഉണ്ടായത്. ഇതു കൂടാതെ ആയിരക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലും വരുമാനവുമുണ്ടായി. ഏറ്റവും ചിലവു കുറഞ്ഞ രീതിയില്‍ അങ്കറേജില്‍ വെച്ച് തന്നെ മേല്‍ പറഞ്ഞ സര്‍വീസ്സുകള്‍ നടത്താന്‍ കഴിഞ്ഞത് കൊണ്ട് , വിഴിഞ്ഞം മൈനര്‍ തുറമുഖം ലോക കപ്പല്‍ വ്യവസായാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ തുടര്‍ന്നിങ്ങോട്ട് കോവിഡിനു ശേഷം (2022) ക്രൂ ചെയിംഞ്ച് മാരിടൈം ബോര്‍ഡ് നടത്തുന്നതിന് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ (FRRO) നിര്‍ത്തലാക്കി. ഇന്ത്യയില്‍ കൊച്ചി തുറമുഖം, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ് നാട്, ആന്ധ്രാ, ഒറീസ്സ, ഉള്‍പ്പടെയുള്ള ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിലെ ഔട്ടര്‍ ആങ്കറേജില്‍ ക്രൂ ചെയിഞ്ച് ഉള്‍പ്പെടെയുള്ള സര്‍വീസ്സുകള്‍ നടക്കമ്പോഴാണ് ഇമിഗ്രേഷന്‍ വിഭാഗത്തിലെ താല്‍പ്പര കക്ഷികളായ ചില ഉദ്ദ്യോഗസ്ഥരും, തുറമുഖ വകുപ്പിലെ ഒരു മുന്‍ ഉന്നത ഉദ്ദ്യോഗസ്ഥന്റെയും ഒത്താശയോടെ കേരള മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം തുറമുഖത്തെ ക്രൂ ചെയിഞ്ച് അട്ടിമറിക്കപ്പെട്ടത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള തുറമുഖ വകുപ്പിന്റെ തുറമുഖത്തെ എമിഗ്രേഷന്‍ – കസ്റ്റംസ് ചെക്ക് പോയിന്റൊയി വിജ്ഞാപനം നടത്തി പ്രഖ്യപിച്ചിട്ടുള്ളത് കൂടാതെ തന്നെ അന്താരാഷ്ട്ര ഷിപ്പ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അഥവാ സുരക്ഷിതത്വത്തെ സംബന്ധിച്ച് പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ഐ.എസ്.പി.എസ് (ISPS) കോഡ് വിഴിഞ്ഞത്തെ സര്‍ക്കാര്‍ മൈനര്‍ തുറമുഖത്തിന് ലഭിക്കുകയും ചെയ്തു. എമിഗ്രേഷന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി ചെയ്യാനാവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടും സര്‍ക്കാരിന്റെ വിഴിഞ്ഞത്ത് ക്രൂ ചെയിംഞ്ചും മറ്റ് സര്‍വീസ്സുകള്‍ പുനരാരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുവാനും വിഴിഞ്ഞത്തെ സംബന്ധിച്ച് നടപ്പിലായിട്ടില്ല.

ഈ സാഹചര്യത്തിലാണ് നിലവില്‍ അദാനി വിഴിഞ്ഞം കണ്ടെയ്നര്‍ ട്രാന്‍ഷിപ്മെന്റെ് തുറമുഖത്ത് കപ്പലടുപ്പിക്കുവാനുള്ള ഇമ്മീഗ്രേഷന്‍ അനുമതി നല്‍കാനുള്ള താമസവും തടസ്സങ്ങളെയും കാണേണ്ടത്.

പണി നടക്കുന്ന തുറമുഖത്തിന് കേന്ദ്ര സര്‍ക്കാരിന്റെ തുറമുഖ പദവിയോ, ഐ.എസ്.പി.എസ്.(ISPS) കോഡോ, കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്ററ്റംസ് ഇമ്മീഗ്രേഷന്‍ നോട്ടിഫിയ്ഡ് ചെക്ക് പോയിന്റ് പദവിയോ, ഗസറ്റ് ഡിക്ലറേഷനോ ലഭിച്ചിട്ടില്ല.

നിലവില്‍ അദാനി വിഴിഞ്ഞം തുറമുഖം പണിത് കൊണ്ടിരിക്കുന്ന സ്ഥലത്ത് ക്രൈയന്‍ ഉള്‍പ്പെടെയുള്ള ചരക്കിറക്കിയാല്‍ കസ്റ്റംസ് ഡ്യൂട്ടി എങ്ങിനെയാണ് ഈടാക്കുന്നത് എന്നും വ്യക്തതയില്ല .

തൊട്ടപ്പുറത്ത് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വിഞാപനവുമുള്ള സര്‍ക്കാരിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് മാത്രം ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ക്രൂ ചെയിംഞ്ച് ഉള്‍പ്പടെയുള്ള എല്ലാ സര്‍വീസുകളും , പ്രവര്‍ത്തനങ്ങളും നടത്താന്‍ തടസ്സമുന്നയിച്ച് നിര്‍ത്തിവെച്ചിരിക്കുന്നു.

ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഴിഞ്ഞത്തെ സ്റ്റീമര്‍ ഏജന്റെ്സ് അസോസിയേഷന്‍ നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. എമിഗ്രേഷന്‍ വിഭാഗം ഇക്കാര്യത്തില്‍ വിശദമായി മറുപടി നല്‍കേണ്ടിവരും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 13-8-2020 ലെ വിസാ നിയമ നോട്ടിഫിക്കേഷന്‍ പ്രകാരം അടിയന്തിരഘട്ടത്തില്‍ കപ്പലുകളും, വിമാനങ്ങളും തുറമുഖത്ത് അടുക്കുവാനും, വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുവാനും പ്രത്യേക നിയമ വ്യവസ്തകളുണ്ട്.

അതുപോലെ തന്നെ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലും,വ്യോമാ പരിധിയിലും അനുമതി ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയും നിലവിലുണ്ട്. ചൈന,അഫ്ഗാനിസ്ഥാന്‍,ഇറാക്ക്,നൈജീരിയ,എത്യോപ്യ,
പാകിസ്ഥാന്‍, സൊമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ക്ക് മേല്പറഞ്ഞ വിഞാപനം വഴി എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുവാനാകില്ല. ഈ സാഹചര്യത്തിലാണ് ചൈനീസ് കപ്പല്‍ തീരത്തടുത്തതും സ്വീകരണം നല്‍കിയതും എല്ലാം.

ഇതൊക്കെ പ്രത്യേക അനുമതിയോടെയാവാം. എന്നാല്‍ എല്ലാ അംഗീകരങ്ങളുമുള്ള വിഴിഞ്ഞം മൈനര്‍ തുറമുഖത്തിനു ലഭിക്കാത്ത ഈ അനുമതി എങ്ങിനെയെന്നറിയാന്‍ കൗതുകമുണ്ട്. വിഴിഞ്ഞം ഇന്റെര്‍നാഷണല്‍ സീപോര്‍ട്ട് യഥാര്‍ത്ഥത്തില്‍ വന്‍കിട കണ്ടെയിന്‍മെന്റെ് ട്രാന്‍സ്ഷിപ്മെന്റെ് തുറമുഖമാണ്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ (VISL) – ‘വിസിലി ന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പരസ്യത്തില്‍ പ്രാമുഖ്യം കൊടുത്തിരിക്കുന്നത് വരാന്‍ പോകുന്ന അദാനി തുറമുഖത്ത് ക്രൂ ചെയിംഞ്ചിനും, ബങ്കറിങ്ങിനും, ടൂറിസ്റ്റുമായി വരുന്ന കപ്പലുകള്‍ അടുക്കുന്നതിനും, കപ്പലിന് വിവിധ ആവശ്യ വസ്തുക്കള്‍ സപ്ലൈ നടത്തുന്നതിനും, ഫ്യുവലിംഗിനു
മൊക്കെ സൗകര്യം ഉണ്ടെന്ന് കാണിച്ചുള്ള പരസ്യം നല്‍കിയിരിക്കുന്നു.വിസില്‍ (VISL) തന്നെ മുന്‍കൈ എടുത്ത് ഇത്തരത്തില്‍ പരസ്യം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ മാരിടൈം ബോര്‍ഡിന്റെ അധികാര പരിധിയിലുള്ള വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് ഈ മൂന്നു കാര്യങ്ങളും ഗംഭീരമായി നടത്തിക്കൊണ്ടിരുന്നതും ഇപ്പോള്‍ എമിഗ്രേഷന്‍ തടസ്സവാദങ്ങള്‍ നിരത്തി നിര്‍ത്തിവെച്ചിരിക്കുന്നതുമാണ്.. ഇങ്ങനെയൊക്കെ പരസ്യം ചെയ്യുമ്പോള്‍ സര്‍ക്കാരിന് എന്താണ് നേട്ടമെന്നും ചോദ്യമുയരുന്നു. എല്ലാ കപ്പലുകളും തുറമുഖ ബെര്‍ത്തില്‍ വന്നല്ല ഈ വക സര്‍വീസ്സുകള്‍ നടത്തുന്നത്. കപ്പലുകള്‍ ഈ വക ചെറിയ സര്‍വീസിന് വാര്‍ഫില്‍ വരുന്നത് ചിലവ് കൂടും. ആവശ്യം വേണ്ട ആഴവും മറ്റു സൗകര്യങ്ങളും വേണം. അതു കൊണ്ട് മാരിടൈം ബോര്‍ഡ് ചെയ്തിരുന്ന പോലെ ചെലവ് കുറഞ്ഞ രീതിയില്‍ അങ്കറേജില്‍ വെച്ച് തന്നെ മേല്‍ പറഞ്ഞ സര്‍വീസ്സുകള്‍ നടത്തുന്നത്.
്. വിദേശത്തും, ഇന്ത്യയിലെ ചില വലിയ തുറമുഖങ്ങളിലും ഓടിക്കൊണ്ടിരിക്കുന്ന കപ്പലില്‍ കയറി ഇത്തരം സര്‍വീസുകള്‍ ചെയ്യാറുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ച് പുനരാരംഭിക്കാന്‍
വേണ്ടി കേരള ഹൈകോടതിയില്‍ വിഴിഞ്ഞം സ്റ്റീമര്‍ ഏജന്റ്‌സ് കൊടുത്തിട്ടുള്ള റിട്ട് ഹര്‍ജിയില്‍ പോലും മാരിടൈം ബോര്‍ഡ് ഉദ്ദ്യോഗസ്ഥര്‍ പുതുതായി നിര്‍മ്മിക്കുന്ന തുറമുഖത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. .ഈ നിലപാടു മാറിയാല്‍ കപ്പലടുക്കുന്നതിനുള്ള തടസ്സങ്ങളും മാറും എന്ന കാര്യത്തില്‍ സംശയമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments