യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം.: ‘ മകന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി’ എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഇന്നലത്തെ ക്രൂ ചെയിഞ്ചിനെ സംബന്ധിച്ച് ഹൈക്കോടതിയില്‍ കേന്ദ്ര,സംസ്ഥാന അഭിഭാഷകരുടെ നടപടി കണ്ടപ്പോള്‍ തോന്നിയത്. വിഴിഞ്ഞത്ത് നിര്‍ത്തലാക്കിയ ക്രൂ ചെയ്ഞ്ച് തിരിച്ചു കൊണ്ടു വരുന്നതില്‍ എന്താണ് തടസ്സം.നിലവില്‍
ഇന്ത്യയിലെ കൊച്ചി മേജര്‍ തുറമുഖം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മേജര്‍, മൈനര്‍ തുറമുഖങ്ങളിലും അതിന്റെ അങ്കറേജിലും ക്രൂ ചെയ്ഞ്ച് നടക്കുമ്പോള്‍, എന്തുകൊണ്ടാണ് വിഴിഞ്ഞത് മാത്രം ക്രൂ ചെയ്ഞ്ച് നടപ്പിലാക്കുവാന്‍ ഉള്ള തടസ്സം എന്താണെന്നു ആറു ദിവസത്തിനുളളില്‍ കോടതിയെ ബോധ്യപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കുക ഉണ്ടായി. ന്യായമായും വ്യക്തമായ മറുപടി നല്‍കി ക്രൂ ചെയിംഞ്ച് പുനരാരംഭിക്കുവാനുള്ള അവസരം ഒരുങ്ങുമെന്നു കരുതി കാത്തിരുന്നവര്‍ക്കുമേല്‍ നിലവിലുള്ള രേഖകല്‍ക്കു വിരുദ്ധമായി കേന്ദ്ര ഏജന്‍സികളുടെ അഭിഭാഷകര്‍ നല്‍കിയ മറുപടി വിഴിഞ്ഞം മൈനര്‍ തുറമുഖത്തെ ക്രൂ ചെയിംഞ്ചിന് തടസ്സം സൃഷ്ടിക്കുവാനുംകുഴപ്പത്തിലാക്കിുവാനുമുള്ള ശ്രമമാണന്നു വിലയിരുത്തപ്പെടുന്നു. വിഴിഞ്ഞം സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷന്‍, പ്രസിഡന്റ് രാജ്‌മോഹന്‍ , സെക്രട്ടറി ജൂഡ് ഡിക്രൂസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് . ഹൈകോടതി കേന്ദ്ര സര്‍ക്കാരിന് ഉത്തരവ് നല്‍കിയത് .
എന്നാല്‍ ഇന്നലെ വിധി പറയുന്നതിന് മുന്‍പ് മേല്‍ ചോദ്യത്തിനുള്ള മറുപടിക്ക് മാത്രം ഹൈക്കോടതിയില്‍ കേസ്സു വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെയും മാരിടൈം ബോര്‍ഡിന്റെയും അഭിഭാഷകര്‍ ഹാജരായി കോടതിയില്‍ യാതൊന്നും സംസാരിച്ചില്ല . ഇതിനിടയിലാണ് എഫ് ആര്‍ആര്‍ ഓ യുടെ അഭിഭാഷകന്‍ ഓടി വന്നു. എഫ്ആര്‍ആര്‍ഓ ഇന്ത്യയില്‍ ഒരു തുറമുഖത്തിനും അനുമതി നല്‍കിയിട്ടില്ല എന്നാണ് എഫ്ആര്‍ആര്‍ഓ യ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് . തനിക്ക് എഫ് ആര്‍ആര്‍ഓ സ്റ്റേറ്റ്‌മെന്റ് തന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി പറഞ്ഞു.
കോവിഡ് പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് ഒഴിവായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് നിശ്ചയിച്ച കോവിഡ് പ്രോട്ടോകോള്‍ ഇന്ത്യയില്‍ ഇനി മുതല്‍ പാലിക്കേണ്ടതില്ല എന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ 2022 ഏപ്രില്‍ ഒന്നിലെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് തിരുവനന്തപുരത്തെ ഇമ്മീഗ്രേഷന്‍ ഉദ്യോഗസ്ഥനായ എഫ്ആര്‍ആര്‍ഓ സംസ്ഥാന സര്‍ക്കാരിന്റെ വിഴിഞ്ഞം തുറമുഖത്ത് മാത്രം ക്രൂ ചെയ്ഞ്ച് പാടില്ല എന്ന് ഉത്തരവ് ഇറക്കിയാണ് ക്രൂ ചെയ്ഞ്ച് തടഞ്ഞത് . ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് .
എന്നാല്‍ ഹര്‍ജിക്കാരായ സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷനും സെക്രട്ടറിയും വിവരാവകാശ രേഖകള്‍ പ്രകാരം നല്‍കിയ വിവരങ്ങള്‍ ചോദിച്ച് കൊടുത്ത കത്തുകള്‍ക്ക് മറുപടിയായി മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം പോര്‍ട്ട് ഓഫിസറും , ഇന്ത്യയിലെ വിവിധ തുറമുഖങ്ങളില്‍ നിന്ന് രേഖാമൂലം കിട്ടിയ മറുപടികളില്‍ ഇന്നും എല്ലാ തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ച് നടക്കുന്നുണ്ടെന്ന് ഹൈക്കോടതിക്ക് വായിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിനോട് ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളിലും അങ്കറേജില്‍ ക്രൂ ചെയ്ഞ്ച് നടക്കുന്നുണ്ടെന്ന് ബോദ്ധ്യപെട്ടിട്ടും എന്ത് കൊണ്ട് കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടും ക്രൂ ചെയ്ഞ്ച് തടഞ്ഞിരിക്കുന്നത്തിന്റെ കാരണവും വിശദീകരണവും ആണ് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചത് .
ഇന്ത്യയിലെ മറ്റെല്ലാ മേജര്‍ മൈനര്‍ തുറമുഖങ്ങളുടെയും, ഔട്ടര്‍ അങ്കറേജില്‍ക്രൂ ചെയ്ഞ്ച് നിരോധിച്ചിട്ടില്ല എന്ന വിവരാവകാശ നിയമ പ്രകാരം കിട്ടിയ തുറമുഖങ്ങളുടെ രേഖകളുടെ പകര്‍പ്പ്. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമ്പോള്‍ കിട്ടിയിട്ടും ഇന്നലെയും കളവായിട്ടാണ് എഫ്ആര്‍ആര്‍ഓ യുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
. ഈ രേഖകള്‍ എല്ലാം വാദത്തിനിടെ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ഹൈക്കോടതി എന്ത് കൊണ്ട് വിഴിഞ്ഞം ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ തുറമുഖങ്ങളുടെ ഔട്ടര്‍ ആങ്കരേജില്‍ ക്രൂ ചെയ്ഞ്ച് അനുവദിക്കുന്നു എന്നതിന് രേഖമൂലം മറുപടി നല്‍കാന്‍ യൂണിയന്‍ ഓഫ് ഇന്ത്യ അധികാരികളോട് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയാതെ ഉത്തരവില്‍ പറയാത്ത എഫ്ആര്‍ആര്‍ഓ യാണ് ഹൈക്കോടതിയുടെ ചോദ്യത്തിനും ഉത്തരവിന് മറുപടി എന്നോളം, ഇന്ത്യയില്‍ ഒരു തുറമുഖത്തിനും എഫ്ആര്‍ആര്‍ഓ അനുമതി നല്‍കിയിട്ടില്ല എന്നാണ് എഫ്ആര്‍ആര്‍ഓ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതെങ്കില്‍ , കോടതിയില്‍ കളവ് പറഞ്ഞതിന് , എഫ്ആര്‍ആര്‍ഓ വ്യക്തിപരമായി കോടതി നടപടികള്‍ നേരിടേണ്ടി വരും .
- ഐ. എസ്സ്. പി. എസ്സ് കോഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടും മാരിടൈം ബോര്‍ഡ് സ്വന്തം വിഴിഞ്ഞം തുറമുഖത്തിന് ക്രൂ ചെയ്ഞ്ച് തിരിച്ചു കിട്ടാനുള്ള അനുകൂല നിലപാടല്ല കോടതിയിലും മറ്റും എടുക്കുന്നത് എന്ന് കോടതി ചോദിക്കുകയുണ്ടായി. കേസ്സ് ഈ ഉത്തരവിന് മറുപടിക്കും കൂടുതല്‍ അന്തിമ വിധി പറയാനുമാണ് ഡിസംബര്‍ 14 ന് കേസ്സ് വെച്ചിരിക്കുന്നത്. ഇതിന് മുന്നും ഒക്ടോബര്‍ മാസം ഇതുപോലെ ഒരു ഉത്തരവിന് സമയം നീട്ടി ചോദിച്ചു ഒരു മറുപടിയും സത്യവാങ്മൂലവും എഫ്ആര്‍ആര്‍ഓ ഫയല്‍ ചെയ്തിട്ടില്ല. കോടതിയുടെ ഏറ്റവും അവസാനത്തെ ഉത്തരവിലും എഫ്ആര്‍ആര്‍ഓ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സാധ്യത ഇല്ല. എങ്ങനെയും ഐഎസ്പിഎസ് സര്‍ട്ടിഫിക്കറ്റിന്റെ വാലിഡിറ്റി ( സമയ പരിധി ) തീരുന്നത് വരെ കേസ്സ് നീട്ടി കൊണ്ടു പോകാനാണ് എഫ്ആര്‍ആര്‍ഓ ശ്രമിക്കുന്നത്.