ലത്തീന്‍ അതിരൂപതയില്‍ ഒന്‍പതു നവവൈദീകര്‍. തിരുവനന്തപുരം അതിരൂപതയ്ക്ക് പുതിയ ഒന്‍പതു വൈദീകര്‍കൂടി. പാളയം സെന്റെ് ജോസഫ് കത്തീഡ്രല്‍ ചര്‍ച്ചില്‍ അതിരൂപത മെത്രോപ്പോലീത്ത തോമസേ ജെ നെറ്റോയുടെ കാര്‍മീകത്വത്തില്‍ നടന്ന ദിവ്യബലിയില്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു.തിരുവനന്തപുരത്തെ തീരമേഖലയില്‍ നിന്നുള്ളവരാണ് പൗരോഹിത്യം നേടിയ ഒന്‍പതുപേരില്‍ എട്ടുപേരും.അതിരൂപതയിലെ പ്രമുഖമായ തൂത്തൂര്‍,മാര്‍ത്താണ്ഡന്‍തുറ,തുമ്പ,കൊച്ചുതുറ,പുതുക്കുറുശ്ശി,പള്ളം തുടങ്ങി പ്രമുഖമായ കടല്‍തീരങ്ങളിലെ ഇടവകകളിലെ മല്‍സ്യത്തൊഴിലാളി പശ്ചാത്തലത്തില്‍ നിന്നുമുള്ളവരാണ് നവ വൈദീകരില്‍ അധികവും.പൗരോഹിത്യ സ്വീകരണത്തിനു ശേഷം അതതു ഇടവകകളില്‍ പരിശുദ്ധ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടു പ്രേഷ്ത ജീവിതത്തിലേക്കു കടക്കും. നവ വൈദീകരുടെ പ്രഥമ ദിവ്യബലി അവരുടെ തീരങ്ങളില്‍ പെരുന്നാളു പോലെ ആഘോഷപരമായ ബലിയര്‍പ്പണമാണ്.
