ലത്തീന്‍സഭക്ക് ഇനി ശരിദൂരം.
പി.സ്റ്റെല്ലസ്.
തിരുവനന്തപുരം.: ഇനി ശരിദൂരം..ഇന്നലെവരെ സമദൂര രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നിന്ന ലത്തീന്‍ സഭ പുതിയതീരുമാനം കൈക്കൊണ്ടതില്‍ കാലാകാലങ്ങളില്‍ സഭ നേരിട്ട പ്രതിസന്ധികളിലും,ആവശ്യങ്ങളിലും കണ്ണടച്ച രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധത്തില്‍ നിന്നും,അനുഭവപാഠങ്ങളില്‍ നിന്നുമാണ്.കേരളത്തിന്റെ വികസനത്തിനും,മുന്നേറ്റങ്ങള്‍ക്കും സര്‍വ്വാത്മനാ എല്ലാക്കാലത്തും പിന്‍തുണ നല്‍കിയിട്ടുള്ളതാണ് ലത്തീന്‍ സഭ.
വിഴിഞ്ഞം സമരം,കടലാക്രമണം, തീരശോഷണം,ഓഖി ദുരന്തം,തുടങ്ങി തീരമേഖല അഭിമുഖീകരിച്ച ദുര്‍ഗ്രാഹ്യമായ പ്രശ്‌നങ്ങളില്‍ സഭയുടെ ആവിശ്യങ്ങളും,അവകാശങ്ങളും തീരത്തെ നിലവിളികളായി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന വിലയിരുത്തലിലാണ് സഭാ നേതൃത്വമുള്ളത്.പാര്‍ലമെന്റെ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായ മണ്ഡലങ്ങളില്‍ രൂപതാ അടിസ്ഥാനത്തില്‍ വിവിധ സോണുകളായി തിരിച്ചു കൊണ്ടുള്ള സമിതികള്‍ രൂപപ്പെടുത്തിക്കൊണ്ടു രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ചു നീങ്ങുവാനുള്ള പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞു.
തിരുവനന്തപുരത്തെയും,ആറ്റിങ്ങല്‍ മണ്ഡലത്തിലുമായി പടര്‍ന്നു കിടക്കുന്ന ലത്തീന്‍ വിഭാഗത്തെ ഏകോപിപ്പച്ചു കൊണ്ടുള്ള രാഷ്ടരീയ സമിതികള്‍ നിലവില്‍ വന്നുകഴിഞ്ഞു.തീരദേശത്തെ പുനരധിവാസം,മല്‍സ്യത്തൊഴിലാളി സ്ത്രീകളുടെ തൊഴില്‍ നഷ്ടം,മുതലപ്പൊഴി,തീരശോഷണം,വിഴിഞ്ഞം പദ്ധതിയുടെ ഗുണഫലങ്ങള്‍ പ്രദേശത്തുള്ളവര്‍ക്ക് പരിപൂര്‍ണ്ണമായി ലഭിക്കുക,കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നും മുക്തരാക്കുക തുടങ്ങിയ വിവിധ തീര പ്രദേശങ്ങളിലെ വൈവിധ്യങ്ങളായ ആവിശ്യങ്ങള്‍ നിലനില്‍ക്കുന്നു.സ്ഥാനാര്‍ത്ഥികള്‍ അരമനയിലും പള്ളികളിലും പങ്കെടുത്തുകൊണ്ടു മുന്നേറുമ്പോഴും ആര്‍ക്കും സഭയുടെ മനസ്സുവായിച്ചെടുക്കുവാന്‍ കഴിയുന്നില്ല.ദുഖവെള്ളിയാഴ്ചയിലെ ഐക്യ കുരിശിന്റെ വഴിയെ അഭിസംബോധന ചെയ്തുകൊണ്ടു ആര്‍ച്ചു ബിഷപ് തോമസ് ജെ നെറ്റോ പറഞ്ഞത് 'ചൂഷണത്തിനും,ഭയപ്പെടുത്തുന്ന ശക്തികള്‍ക്കുമെതിരെ സഭ ഒന്നാകെ ഐക്യത്തോടെ നിര്‍ഭയത്തോടെ ധീരതയോടെ മുന്നേറണം എന്നായിരുന്നു.
ലത്തീന്‍ സമുദായത്തിന്റെ സമുദൂരം വെടിഞ്ഞ് ശരി ദൂരത്തിലേക്ക് എത്തിയത് കേരളത്തിലെ 17 ലക്ഷം വരുന്ന സമുദായത്തിന് തെരഞ്ഞെടുപ്പുകളില്‍ ശക്തി തെളിയിക്കാനാണ്. കെആര്‍എല്‍സി എല്‍ സി യുടെ രാഷ്ട്രീയകാര്യ സമിതി ശരി ദൂരം നിലപാട് സ്വീകരിച്ചതുകൊണ്ടു കേരളത്തിലെ മുന്നണികള്‍ക്ക് ഈ വരുന്ന തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ലത്തീന്‍ സമുദായ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ലത്തീനുകള്‍ ഏതു മുന്നണിക്കൊപ്പം നില്‍ക്കുമെന്നും ആശങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ലത്തീന്‍ സമുദായം രാഷ്ട്രീയ സമര്‍ദ്ദസക്തിയായി മാറണമെന്ന് ബിഷപ്പ് അംബ്രോസ് പിതാവിന്റെ പ്രഖ്യാപനവും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. ഇത്രയും കാലം സമദൂരത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച നിര്‍ത്തിയും സമുദായ വോട്ടര്‍മാരെ ഇനി വിലക്ക് വാങ്ങാനും കഴിയില്ല എന്നതും അവരുടെ രാഷ്ട്രീയ ക്യാമ്പുകളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
(ലേഖകന്‍ കേരള റീജിയണല്‍ ലാറ്റിന്‍ കാതലിക് കൗണ്‍സില്‍ രാഷ്ടീയ കാര്യ സമിതിയില്‍ അംഗമായി(2009-12) പ്രവര്‍ത്തിച്ചിട്ടുണ്ടു)