യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം.:മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം cwvjd] തുറമുഖത്തെ തള്ളി, സംസ്ഥാന സര്‍ക്കാരിന്റെ (VISL )- 'വിസിലി'ന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പരസ്യത്തില്‍ പ്രാമുഖ്യം കൊടുത്തിരിക്കുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞ് വരാന്‍ പോകുന്ന കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റെ് തുറമുഖത്ത് ക്രൂ ചെയിംഞ്ചിനും, ബങ്കറിങ്ങിനും, ടൂറിസ്റ്റുമായി വരുന്ന കപ്പലുകള്‍ക്കും, വിവിധ തരത്തിലുള്ള കപ്പലുകള്‍ക്ക് വിവിധ തരത്തിലുള്ള സര്‍വീസ്സുകളായ, ആവശ്യ വസ്തുക്കള്‍ സപ്ലൈ നടത്തുന്നതിനും, ഫ്യുവലിംഗിനും(ബങ്കറിങ് )
മൊക്കെ സൗകര്യം ഉണ്ടെന്ന് കാണിച്ചുള്ള പരസ്യം ശ്രദ്ധേയമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വിസില്‍ എന്ന സ്ഥാപനം തന്നെ മാരിടൈം ബോര്‍ഡിന്റെ അധികാര പരിധിയിലുള്ള വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് സുഗമമായി നടത്തിക്കൊണ്ടിരിക്കുന്നതും കോവിഡ്കാലത്തു നിര്‍ത്തിവെച്ചതും പിന്നീട് മറ്റെല്ലാ തുറമുഖങ്ങളിലും പുനരാരംഭിച്ചെങ്കിലും ഇവിടെ മാത്രം എമിഗ്രേഷന്‍ വിഭാഗം തടസ്സവാദങ്ങള്‍ നിരത്തുന്നതുമായ ഈ സര്‍വ്വീസുകള്‍..സര്‍ക്കാരിന്റെ സാമ്പത്തീക പ്രതിസന്ധിയില്‍ കേന്ദ്രവകുപ്പു (ഇമിഗ്രേഷന്‍) നടത്തുന്ന തടസ്സങ്ങളെ മറികടക്കുന്നതിനു പകരം വിസിലും,കേരള മാരിടൈംബോര്‍ഡും നിശബ്ദമായി ഇതിനെ അംഗീകരിച്ചു കൊടുക്കുകയാണ് . അല്ലെങ്കില്‍ ഒത്താശ ചെയ്യുകയാണ് ഫലത്തില്‍ സംഭവിക്കുന്നത്.ഉള്ള കഞ്ഞിയില്‍ പാറ്റായിടുന്ന പണിയാണ് ഇവര്‍ ചെയ്യുന്നത്.ആര്‍ക്കുവേണ്ടിയാണ്…ഇവര്‍ ഇങ്ങെനെ ചെയ്യുന്നത്…?