യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള സര്‍ക്കാര്‍ തുറമുഖ വകുപ്പിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്തെ എമിഗ്രേഷന്‍ – കസ്റ്റംസ് ചെക്ക് പോയിന്റായി വിജ്ഞാപനം നടത്തി പ്രഖ്യപിച്ചിട്ടുള്ളതാണ്.ഇതു് കൂടാതെ അന്താരാഷ്ട്ര ഷിപ്പ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അഥവാ സുരക്ഷിതത്വ നിലവാരം പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ഐ.എസ്.പി.എസ് (ISPS) കോഡ് വിഴിഞ്ഞത്തെ സര്‍ക്കാര്‍ മാരിടൈം ബോര്‍ഡിന്റെ മൈനര്‍ തുറമുഖത്തിന് ലഭിക്കുകയും ചെയ്തു. എമിഗ്രേഷന്‍, കസ്റ്റമസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി ചെയ്യാനാവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടും കേരള മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞത്ത് ക്രൂ ചെയിഞ്ചും, മറ്റ് കപ്പലുമായി ബന്ധപ്പെട്ട സര്‍വീസ്സുകള്‍ പുനരാരംഭിക്കുന്നതിനുള്ള എമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ്ായ FRRO യുടെ നിര്‍ബന്ധിത തടസ്സങ്ങള്‍ നീങ്ങുന്നില്ല ഈ സാഹചര്യത്തിലാണ് പുതുതായി നിര്‍മ്മിച്ച്് അദാനി ഓപ്പറേറ്റ് ചെയ്യുന്ന വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ട്രാന്‍ഷിപ്മെന്റെ് കണ്ടെയ്നര്‍ ടെര്‍മിനല്‍ തുറമുഖത്ത് രണ്ട് ചൈന കപ്പലടുപ്പിക്കുവാനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അനുമതിക്കായി ഇമ്മീഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കേന്ദ്രത്തിന് എഴുതി ഇന്ന് അനുമതി വാങ്ങിയിരിക്കുന്നത്.
പണി നടക്കുന്ന തുറമുഖത്തിന് കേന്ദ്ര സര്‍ക്കാരിന്റെ തുറമുഖ പദവിയോ, ഐ.എസ്.പി.എസ്.(ISPS) കോഡോ സര്‍ട്ടിഫിക്കറ്റൊ , കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്ററ്റംസ് ഇമ്മീഗ്രേഷന്‍ നോട്ടിഫിയ്ഡ് ചെക്ക് പോയിന്റ് പദവിയോ, കേന്ദ്ര സര്‍ക്കാരിന്റെ ഗസറ്റ് വിഞാപനമൊ ലഭിച്ചിട്ടില്ല.
മേല്‍ പറഞ്ഞ തുറമുഖത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഒരു പദവിയും ഇല്ലാതെ എങ്ങനെയാണ് മാരിടൈം ബോര്‍ഡിന്റെ മൈനര്‍ തുറമുഖത്ത് മേല്‍ പറഞ്ഞ എല്ലാ പദവിയുമുണ്ടായിട്ടും, ഇമ്മീഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അവിടെ തടസ്സങ്ങള്‍ ഉണ്ടാക്കുകയും, 200 മീറ്റര്‍ മാറിയുള്ള പണിതീരാത്ത തുറമുഖ പദവിയില്ലാത്തിടത്ത്, ഇമ്മീഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ രണ്ട് ചൈനീസ് കപ്പലിനും അനുമതി കിട്ടാന്‍ കേന്ദ്രത്തിന് എഴുതി ഇന്ന് അനുമതി വാങ്ങിയിരിക്കുന്നത്.
ഇന്ത്യന്‍ ഫോറിനേഴ്സ് ആക്ട്, ഇന്ത്യന്‍ ഫോറിനേഴ്‌സ് ഓര്‍ഡര്‍, പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം അല്ലാതെ എന്ത് നിയമ പ്രകാരമാണ് പണി തീരാത്ത തുറമുഖത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉത്തരവുകളും, ഇമ്മീഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ FRRO ശ്രീ.അരവിന്ദ് മേനോന്റെ അനുമതി നല്‍കിയ ഉത്തരവുകളും േൈഹക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ തുറമുഖത്തിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിലുള്ള എതിര്‍പ്പോ വികസനത്തിന് പുറം തിരിഞ്ഞുനില്‍ക്കുന്നതോ അല്ല. മറിച്ച് FRRO യുടെ കടുംപ്പിടുത്തം ഒഴിവായാല്‍ രണ്ട് തുറമുഖത്തും പണികള്‍ തടസ്സമില്ലാതെ നടക്കും, സംസ്ഥാന സര്‍ക്കാരിനും മാരിടൈം ബോര്‍ഡിനും നിര്‍ത്തലായ വരുമാനം കിട്ടുകയും ചെയ്യും.