HomeSPECIAL STORIESമാലിന്യം തള്ളുവാന്‍ ആനയറ.

മാലിന്യം തള്ളുവാന്‍ ആനയറ.

                                                 യേശുദാസ് വില്യം
                                                 നോട്ടിക്കല്‍ ടൈംസ് കേരള.


                                     കടകംപള്ളി:     ആനയറ ആമയിഴഞ്ചാന്‍ തോടിന്റെ വശങ്ങളില്‍ മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി പരിണമിക്കുന്നു. ആനയറ മുഖക്കാട്,ഇടത്തറ, ഭാഗങ്ങളിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്.മണ്ണിട്ടു നികത്താതെ കിടക്കുന്ന പച്ചപ്പുള്ള നഗരത്തിലെ അവശേഷിക്കുന്ന ഭാഗങ്ങളിലാണ് മാലിന്യ നിക്ഷേപം.നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം തള്ളിയിരിക്കുന്നത് ഇടത്തറ പാലത്തിനടുത്തുള്ള ട്രെയിനേജ് റോഡിനു സമീപത്താണ്.നഗരത്തിലെ പ്രമുഖ റീട്ടൈയില്‍ ശൃംഖലയില്‍ നിന്നുമുള്ളതാണന്നു മാലിന്യത്തിലെ ലേബലുകള്‍ കണ്ടാല്‍ വ്യക്തമാവും.                                            

                                                           കഴക്കൂട്ടം സാറ്റലൈറ്റ് നഗരമായി വികസിച്ചപ്പോള്‍ ചതുപ്പു നിലങ്ങളും,ചെറിയ കൈത്തോടുകളും,ഇഷ്ടിക കളങ്ങളുമൊക്കെയായി നഗര പ്രാന്തത്തില്‍ ഒറ്റപ്പെട്ടു കിടന്ന ആനയറ വികസനത്തിന്റെ കേന്ദ്ര ബിന്ദുവായി. ചെറിയ തണുപ്പും മഴക്കാറും വെള്ളക്കെട്ടുകളും ശല്യപ്പെടുത്താത്ത സുരക്ഷിത ഗ്രാമാന്തരീക്ഷം ഇപ്പോള്‍ വരത്തരും സ്ഥലവാസികളുടെയും ഇഷ്ചകേന്ദ്രമാണ്..നെല്ലിക്കുഴി പാലം മുതല്‍ ഇടത്തറ വരെയുള്ള ഭാഗത്ത് ട്രെയിനേജ് സംവിധാനത്തിനായുള്ള പദ്ധതി നടക്കുകയാണ്.വീതിയേറിയ റോഡും ആശുപത്രികളും,അനുബന്ധ യാത്രാ സൗകര്യങ്ങളും അടുത്തുള്ളതിനാല്‍ പുത്തന്‍ താമസക്കാരുടെ തള്ളിക്കയറ്റമുണ്ട്.പോയകാലത്തെ നെല്‍ പാടങ്ങള്‍ കരഭൂമിയാക്കുവാനുള്ള അപേക്ഷ നല്‍കി കാത്തു കിടക്കുന്നു.അവശേഷിച്ച ഭൂഭാഗങ്ങള്‍ മൊത്തമായും ചില്ലറയായും റിയല്‍ എസ്റ്റേറ്റുകാര്‍ കൈക്കലാക്കി മണ്ണിട്ടു നികത്തിക്കഴിഞ്ഞു.ബാക്കിയുള്ള ഇടങ്ങളിലാണ് രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം.നഗരത്തിലെ പ്രധാന റീട്ടൈയില്‍ ശൃംഖലയുടെ പ്ലാസ്റ്റിക് മാലിന്യം ഒരുഭാഗത്ത് തള്ളിയിരിക്കുന്നു.. മാലിന്യം നീക്കുവാന്‍ കരാറെടുത്ത ഏജന്‍സികള്‍ക്ക് എളുപ്പമാര്‍ഗ്ഗമാണ് ഈ പ്രദേശം.രാത്രി വെളിച്ചമില്ലാത്തതും,ക്യാമറ ഇല്ലാത്തതും മയക്കുമരുന്നുപയോഗിക്കുന്നവര്‍ക്കും ഈ പ്രദേശം സൗകര്യപ്രദമാണ്.

                                       ആമയിഴഞ്ചാന്‍ തോടിന്റെ കരയില്‍ നെല്ലിക്കുഴി പാലത്തിന് അനുബന്ധമായി വരേണ്ട അക്വയര്‍ ചെയ്തിരിക്കുന്ന വീതിയേറിയ റോഡിലൂടെ നടക്കേണ്ടിയിരുന്ന ട്രെയിനേജ് പദ്ധതിയാണ് തൊട്ടിപ്പുറത്തുള്ള റോഡില്‍ നടന്നു കൊണ്ടിരിക്കുന്നത്്.അനധികൃത കൈയ്യറ്റങ്ങളും,പരമ്പരാഗത ഭൂ ഉടമകളുമുള്ള ഈ പ്രദേശത്ത്് വികസനത്തിന്റെ കുതിപ്പ് പിന്നോട്ടടിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നെല്ലിക്കുഴി പാലത്തിന്റെ അശാസ്ത്രീയ നിര്‍മ്മിതി.ആദ്യം ഉയരം കുറവെന്നുകണ്ട് രണ്ടാമതു പുതുക്കി നിര്‍മ്മിച്ച പാലത്തിനും വേണ്ടത്ര ഉയരമില്ലന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ഭാവിയില്‍ ടൂറിസത്തിന്റെ ഭാഗമായി ബോട്ടിംഗും അനുബന്ധ സംരഭങ്ങളും നടപ്പിലാക്കുമ്പോള്‍ അതെല്ലാം നെല്ലിക്കുഴി പാലത്തില്‍ ഇടിച്ചു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഇത്തവണത്തെ വെള്ളക്കെട്ടില്‍ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി വെള്ളമുയരാത്ത ഇടത്തറ മുഖക്കാട് തോപ്പ് ഭാഗത്ത് ആള്‍പൊക്കത്തില്‍ വെള്ളമുയര്‍ന്നു.ഭാവിയില്‍ ഉന്നത റെസിഡന്‍ഷ്യല്‍ ഭാഗമായി വളരുന്ന ഈ പ്രദേശത്തെ ഈ നിലയില്‍ കൊണ്ടെത്തിച്ചതില്‍ നിന്നു രാഷ്ട്രീയ-ഉദ്ദ്യേഗസ്ഥ സംഘങ്ങള്‍ക്ക് കൈകഴുകി മാറുവാനാകില്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments