നോട്ടിക്കൽ ടൈംസ് കേരള.
കരിംചേവി കായലിലെ രാജകീയ മൽസ്യങ്ങളിൽ ഒന്നുതന്നെയാണ്. ഇന്നു പുലർച്ചെ ശക്തികുളങ്ങരയിലെ’ മൽസ്യ വിപണനം നടത്തുന്ന മറിയാമ്മയുടെ തട്ടിലാണ് നാലുകരിംചേവികൾ സ്ഥാനം പിടിച്ചത്. കടലിലെ രാജകിയമൽസ്യമായ നെയ്മീൻ ഇതേ തട്ടിൽ ഒരെണ്ണം നീണ്ടു നിവർന്നിരിപ്പുണ്ടെങ്കിലും എല്ലാവരുടെയും നോട്ടം കരിംച്ചേവിയിൽ തന്നെ. പലരും വില പേശുകയും പിൻമാറുകയും ചെയ്തപ്പോൾ ഈ മൽസ്യങ്ങൾ മറിയാമ്മക്ക് ലേലം ചെയ്തു നൽകിയ ഹാൻജോ യുടെ ശബ്ദം ഉയർന്നു ” ആ മീൻ വാങ്ങാനുള്ളവർ വരും ബേബി സാറിൻ്റെ പ്രിയപ്പെട്ട മീനാണ് കരിംച്ചേവി. ആണോ കൂ ടി നിന്നവർക്ക് അത്ഭുതം .അതെ, അഷ്ടമുടിക്കായലിൽ വല വീശുകാർക്ക് കരിംച്ചേവി കിട്ടിയാൽ അതു ബേബി സാറിൻ്റെ തീൻമേശയിലെത്തും.
വെള്ളത്തിൽ അതി വേഗതയും കരുത്തും ഉള്ള കരിംച്ചേവിയെ വലയിൽ വീണാലും വെള്ളത്തിൽ കീഴ്പെടുത്താൻ പ്രയാസമാണ്. വീശുകാരുടെ ജീവിത ചക്രത്തിൽ കരിംച്ചേവിയെ വീഴ്ത്തിയ വീശുകഥകളായിരിക്കും മറക്കാതെ നിൽക്കുന്നത്. വെള്ളത്തിൽ കീഴ്പ്പെടുത്തുന്നതിനിടയിൽ പാഞ്ഞു വന്ന് നെഞ്ചിനിടിച്ചാൽ വീശുകാരൻ്റെ കഥ കഴിഞ്ഞു എന്നാണ് പഴമക്കാർ പറയുന്നത്.. തോടൻ, കണമ്പ് കളളത്ത, തുടങ്ങിയ മീൻ ഇനങ്ങളുടെ കുടുംബത്തിലുള്ളതാണ് കരിംച്ചേവിയും. ചെറുകരിംച്ചേവിയുണ്ട് പൂർണ്ണവളർച്ചയെത്തിയ ‘വലിയ തുക്കമുള്ള കരിംച്ചേവിയും ഉണ്ട്.
ഇരുപതു വർഷമായി മൽസ്യ വിപണനം നടത്തുന്ന മറിയാമ്മ അരിനല്ലൂർ സ്വദേശിയാണ് ഭർത്താവ് മൽസ്ത്തൊഴിലാളിയായ ജോർജ്ജ് അഷ്ടമുടി കായലിൽ കുഴാലി വലക്കു പോകും. ഇപ്പോൾ ചവറ തെക്കുംഭാഗത്തെ’ ലൂർദ്ദുപുരത്താണ് താമസം. ബേബിസാറിനെ അറിയാം കരിംച്ചേവി ഇഷ്ടമാണോ എന്നൊന്നും മറിയാമ്മക്കറിയില്ല. അപ്പൻ റമ്മി യെന്ന റെയ്മണ്ട് സാറിൻ്റെ പാർട്ടിക്കാരനായിരുന്നു ഞാനും സാറിൻ്റെ പാർടിക്കു വേണ്ടി കൊടി പിടിച്ചിട്ടുണ്ട്. സാറിൻ്റെ കമ്പനിക്കു വേണ്ടി അരില്ലൂരിൽ ചെമ്മീൻ ഷെഡ് അപ്പൻ നടത്തിയിരുന്നു അന്ന് ഒരു പാട് കൊഞ്ച് ഉരിച്ച് മീറ്റാക്കിയിട്ടുണ്ട്. പിന്നീടതു നിന്നു. അപ്പൻ രാഷ്ട്രീയം കൊണ്ടു നടന്നു നശിച്ചു. ‘ എന്നെക്കൂടാതെ ഒൻപതു സഹോദരങ്ങൾ. ഉപജീവനം ഇരുപതുകൊല്ലമായി ശക്തികുളങ്ങര തീരത്തെ കായൽ മൽസ്യ വിപണനമാണ്.