തോരാമഴയത്ത് ചൂടുകോഫിയുമായി മോഹന്‍ലാലിന്റെ തിരനോട്ടം.
യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
മോഹന്‍ലാലും മഴയുമായി നല്ല പൊരുത്തമാണ്.തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ടാഴ്ചയായി നല്ല മഴയാണ്.വിട്ടൊഴിയാതെ നില്‍ക്കുന്ന മഴക്കിടയിലാണ് താരത്തിന് ഷൂട്ടിംഗ്.ഏറെക്കാലത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ മോഹന്‍ലാലിനെക്കാണുവാന്‍ അടുത്തസുഹൃത്തുക്കളും സംവിധായകരും നിര്‍മ്മിതാക്കളും എത്തുന്നുണ്ട്.താരം എന്നത്തെക്കാളും സുന്ദരനായാണ് നില്‍പ്.ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനായുള്ള ട്രെയിനര്‍ താരത്തിനൊപ്പമുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ചിത്രീകരണം അടുത്തമാസം ആദ്യ ആഴ്ചവരെയുണ്ടാകുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂര്‍ പറഞ്ഞു.
മോഹന്‍ലാല്‍ അഡ്വക്കേറ്റായി അഭിനയിക്കുന്ന നേര് എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരത്തെ യൂണിവേവ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലാണ്.ഇക്കുറി സിനിമാ ചിത്രീകരണത്തിനിടയില്‍ പൊതു പരിപാടികള്‍ക്കൊന്നും മോഹന്‍ലാല്‍ ഇടം കൊടുത്തിട്ടില്ല.ആരാധകരുടെ തിക്കും തിരക്കും പരിമിതപ്പെടുത്തിയിരിക്കുന്നു.കോളേജുകാലത്തെ സുഹൃത്തുക്കള്‍ ഒത്തു ചേരുന്നൊരു പരിപാടി പ്ലാന്‍ ചെയ്തിട്ടുണ്ട്.സുരേഷ്‌കുമാര്‍ നായരും,അശോക്കുമാറുമൊക്കെയുള്ള പഴയകാലത്തെ തിരുവനന്തപുരം നഗരത്തിലെ ഹീറോസായ ഓള്‍ഡ് ബോയ്‌സാണ് ഇവരെല്ലാം.എല്ലാവരും ഭയങ്കര സംഭവങ്ങളാണ്.ഒത്തു ചേരലും ഇടവുമൊക്ക തികച്ചും സ്വകാര്യമാണ്.
തിരുവനന്തപുരം നഗരത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ സുഹൃത്തുക്കളോട് പങ്കുവെച്ചു.നേരത്ത വര്‍ഷത്തില്‍ ഒന്നു രണ്ടു തവണ മോഹന്‍ലാല്‍ എത്താറുണ്ട്.ഇഷ്ടപ്പെടുന്ന നഗരവീഥിയിലൂടെ ചിലപ്പോഴൊക്കെ വെറുതെ രാത്രിയിലോ,പുലര്‍കാലത്തോ സഞ്ചരിക്കാറുണ്ട്.മുടവന്‍മുകളിലെ വീട്ടില്‍ മോഹന്‍ലാല്‍ പോകും.അവിടെയിപ്പോള്‍ ആരുമില്ല.മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതയാത്രകളുടെ ഓര്‍മ്മകളും പേറി ഒരു അംബാസിഡര്‍ കാര്‍ കിടപ്പുണ്ട്.തിരുവനന്തപുരം നഗരത്തിലെ ഏറ്റവും ഉയരത്തിലുള്ള സമതലത്തിലാണ് മോഹന്‍ലാലിന്റെ 'ഹില്‍ക്രസ്റ്റ്' എന്ന ഇരുനില വീട് നില്‍ക്കുന്നത്.വൃത്തിയായി പരിപാലിച്ചു സംരക്ഷിക്കുന്ന വീട്ടിലെ മുകളിലത്തെ മുറിയാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്.വീടിന്റെ പിന്നാമ്പുറത്തുള്ള ചെറിയ അടുക്കളത്തോട്ടം പ്രശസ്തമാണ്.മോഹന്‍ലാലിനെ കാണുവാനെത്തുന്ന അടുത്ത സുഹൃത്തുക്കള്‍ക്ക് ഈ പച്ചക്കറിത്തോട്ടത്തിലെ ഇലകള്‍ കൊണ്ട് മോഹന്‍ലാലിന്റെ അമ്മയുണ്ടാക്കുന്ന ഒഴിച്ചുകറികളുടെ രുചിയറിന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്.നഗരത്തിലെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിന്റെ മനസ്സിലെ ഓര്‍മ്മകള്‍ എന്താവും
ഇന്‍ഡ്യന്‍ .കോഫി ഹൗസിലെ രുചികരമായ കോഫി ഫ്‌ളാസ്‌ക്കില്‍ ചൂടുപോകാതെ ഒരു സുഹൃത്തു മോഹന്‍ലാലിനായി കൊണ്ടുവന്നു.ആസ്വദിച്ചു കുടിച്ച മോഹന്‍ലാലിന് വീണ്ടും കോഫീ ഹൗസില്‍ നിന്നും കോഫി വേണം..ഫാളാസ്‌ക്കുമായി പ്രൊഡക്ഷനിലെ പയ്യന്‍ കോഫീ ഹൗസിലേക്കു പോയി.അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു നമ്മുടെ പഴയ യൂണിവേഴ്‌സിറ്റി കോളേജിന്റെ അടുത്തുള്ള ഇന്‍ഡ്യന്‍ കോഫീ ഹൗസില്‍ നിന്നു തന്നെ വേണം.അതിപ്പോള്‍ വന്റോസ് ജംഗ്ഷനിലാണന്നും അവിടുന്നു തന്നെ വാങ്ങണമെന്നും സുഹൃത്തു പറഞ്ഞു കൊടുത്തു.കാരണം ചിത്രീകരണം നടക്കുന്ന ഹോസ്റ്റലിനു സമീപം ഇന്‍ഡ്യന്‍ കോഫീ ഹൗസ് രണ്ടണ്ണം വേറെയുണ്ട്.അതുകൊണ്ട് കൃത്യമായി പറഞ്ഞു കൊടുത്തനുസരിച്ച് കോഫി വന്നു.ഇപ്പോള്‍ രാവിലെയും വെകിട്ടും മോഹന്‍ലാലിന് ഇന്‍ഡ്യന്‍ കോഫി ഹൗസിലെ കോഫി കൃത്യം കിട്ടുന്നുണ്ട്.കഴിഞ്ഞ ദിവസം ഫാളാസ്‌ക്കില്‍ നിന്നു പകര്‍ന്ന് കോഫി നുണയുമ്പോള്‍ ആ കണ്ണുകളില്‍ കണ്ടു ചെറിയൊരു തിരനോട്ടം.
