HomeSPECIAL STORIESതീരത്തിനു വികസനരേഖ ഒരുങ്ങുന്നു.

തീരത്തിനു വികസനരേഖ ഒരുങ്ങുന്നു.

തീരത്തിനു വികസനരേഖ ഒരുങ്ങുന്നു. യേശേുദാസ് വില്യം. തിരുവനന്തപുരം. കേരളത്തിന്റെയും വിശിഷ്യാ തിരുവനന്തപുരത്തെ തീരമേഖലയും അതിന്റെ വികസന സങ്കല്‍പ്പങ്ങളെയും അടിസ്ഥാനപ്പെടുത്തി വികസനരേഖ തയ്യാറാക്കുന്നു.തലസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം വിളിച്ചു ചേര്‍ത്ത വിദഗ്ദരുടെ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായത് തീരവികസനത്തെ പറ്റിയുള്ള മാറുന്ന കാഴ്ചപ്പാടുകളാണ്.കേരളത്തിലെ മല്‍സ്യബന്ധന മേഖല,വിഴിഞ്ഞം തുറമുഖം,സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളപതിനേഴു മൈനര്‍ തുറമുഖങ്ങള്‍,12 നോട്ടിക്കല്‍ മൈലിനപ്പുറത്തു 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍സമ്പത്തിന്റെ പ്രയോജനപ്പെടുത്തല്‍,ബ്ലൂ എക്കോണമിയുടെ ഗുണഫലങ്ങള്‍ എന്നിവ കേരളത്തിലെ തീരദേശ വിഭാഗത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങിനെ സാധ്യമാക്കാം എന്നതൊക്കെയായിരുന്നു ചര്‍ച്ചയായത്. കഴിഞ്ഞ ദിവസം ലത്തീന്‍ അതിരൂപത വിളിച്ചു ചേര്‍ത്ത സ്ഥാനാര്‍ത്ഥികളുടെ സംഗമത്തില്‍ മല്‍സ്യമേഖലയുടെ അവകാശപത്രികയില്‍ നിരവധി ആശങ്കകളും ആവിശ്യങ്ങളും അവര്‍ ഉന്നയിച്ചിരുന്നു. എല്ലാത്തിനും മറുപടി പറഞ്ഞെങ്കിലും പുതിയ ആളാണ് ഞാന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ട് ഈ മേഖലക്കാവിശ്യമായതു ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പു നല്‍കിയിരുന്നു.അതിന്റെ ഭാഗമായിട്ടാണ് സാമ്പത്തീക,സാമൂഹ്യ,മാരിടൈം മേഖലകളിലെ വിദഗ്ദരുമായി ആശയവിനിമയം നടത്തിയത്.കാണുന്നതിനും അപ്പുറമുള്ള കടല്‍,തുറമുഖ വികസനപദ്ധതികളും എങ്ങിനെ നടപ്പിലാക്കാമെന്നും കേരളവികസനത്തിന് എങ്ങിനെ പ്രയോജനപ്പെടുത്താമെന്നും ചര്‍ച്ചകള്‍ നടന്നു. സാമ്പത്തിക വിദഗ്ദരായ ഡോക്ടര്‍.മേരിജോര്‍ജ്ജ്,ഡോക്ടര്‍.ആദി കേശവ്,ഡോ.സെബാസ്റ്റിയന്‍, വിദേശകാര്യ വിദഗ്ദന്‍ ടി.പി.ശ്രീനിവാസന്‍ തുടങ്ങിയ പ്രമുഖര്‍ ചര്‍ച്ചകള്‍ നയിച്ചു. കേരള തലസ്ഥാനം മല്‍സരിക്കുവാനായി തെരഞ്ഞെടുത്തത് ഒരു നിയോഗമാണന്നും ആ നിയോഗം നടപ്പിലാകുവാന്‍ എല്ലാ പരിശ്രമവും നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ബ്ലൂ എക്കോണമി 200 നോട്ടിക്കല്‍ മൈലിനുള്ളിലെ ഉള്‍ക്കടലിലെ മല്‍സ്യ സമ്പത്തും,ധാതു സമ്പത്തും പ്രയോജനപ്പെടുത്തുന്നതുപോലെ തുറമുഖങ്ങള്‍ വഴിയുള്ള വികസനവും ടൂറിസവും എല്ലാം ഉള്‍പ്പെടുന്നതാണ്.കേരളത്തില്‍ വിഴിഞ്ഞത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൈനര്‍ തുറമുഖത്തെ ക്രൂ ചെയിംഞ്ച് നിര്‍ത്തി വെച്ചിട്ട് പുനരാരംഭിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇമിഗ്രേഷന്‍ വിഭാഗവും,കേരള മാരിടൈം ബോര്‍ഡുമാണ് ഇതിനെ നിര്‍ജ്ജീവാവസ്ഥയിലാക്കിയിരിക്കുന്നത്.മാരിടൈം മേഖലയില്‍ യാതൊരു പിടിപാടുമില്ലാത്ത ഉന്നത ഉദ്ദ്യോഗസ്ഥരും,രാഷ്ട്രീയക്കാരുമാണ് വികസനത്തിന്റെ മുനയൊടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.ഐഎഎസ്സ് ഭരണത്തിനു പകരമായി ഇന്‍ഡ്യന്‍ മാരിടൈം സര്‍വ്വീസ് മേഖല ഉണ്ടാക്കി അതിലുള്ളവര്‍ക്ക് നിയന്ത്രണം നല്‍കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments