HomeSPECIAL STORIESതലയെടുപ്പുള്ള 'കൊമ്പനും' അടിയിറക്കമുള്ള 'കെയ്‌ലിയും' അദാനിയുടെ ബര്‍ത്തില്‍.

തലയെടുപ്പുള്ള ‘കൊമ്പനും’ അടിയിറക്കമുള്ള ‘കെയ്‌ലിയും’ അദാനിയുടെ ബര്‍ത്തില്‍.

യേശുദാസ് വില്യം. തിരുവനന്തപുരം. ഇന്ത്യന്‍ തുറമുഖങ്ങളില്‍ ബര്‍ത്തു ചെയ്തിട്ടുള്ളതില്‍ ഏറ്റവും അടിയിറക്കമുള്ള (16.5) കപ്പലായ എംഎസ്സ്‌സി കെയ്‌ലി വിഴിഞ്ഞം ആദാനി കണ്ടെയ്ന്‍മെന്റെ ട്രാന്‍ഷിപ്‌മെന്റെ് തുറമുഖത്ത് നങ്കൂരമിട്ട ഇന്ന് മറ്റൊരു ചരിത്ര മൂഹൂര്‍ത്തവും പിറന്നു.തെക്കന്‍ കേരളത്തിന്റെ തലയെടുപ്പുള്ള ഫുട്‌ബോള്‍ ക്ലബ്ബാകുവാന്‍ പോകുന്ന ‘കൊമ്പന്‍സി’ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ് ഏറ്റെടുത്തുകൊണ്ടു ‘കൊമ്പനെ’യും അദാനി തിരുവനന്തപുരത്തിന്റെ തിരുമുഖത്ത് തളച്ചിട്ടു.കണ്ടെയ്‌നര്‍ ട്രാന്‍ഷിപിമെന്റെ് രംഗത്ത് ട്രയല്‍ റണ്‍ കാലത്തു തന്നെ വിഴിഞ്ഞം തുറമുഖം ആഗോളശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് അടിയിറക്കമുള്ള കൂറ്റന്‍ മദര്‍ഷിപ്പുകള്‍ വിഴിഞ്ഞത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്്.ക്രിക്കറ്റ് അടക്കിവാഴുന്ന ഇന്ത്യന്‍ കായികലോകത്ത് ഫുട്ബാളിന്റെ മായികമായ കരുത്തും ആവേശവും കൊടുങ്കാറ്റാക്കുവാനാണ് കൊമ്പന്‍സിനെ കൈയ്യേറ്റു കൊണ്ടു കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും മനസ്സുകണ്ടറിഞ്ഞ് അദാനി രംഗത്തിറങ്ങിയിരിക്കുന്നത്.കടപ്പുറത്തെ പൂഴിമണ്ണില്‍ കുതിക്കുന്ന തീരത്തെ പ്രതിഭകളെയും കൈ പിടിച്ചുയര്‍ത്തുവാനും കൊമ്പന്‍സ് അദാനി കൂട്ടു കെട്ടിനാവും. ബ്രസീലിയന്‍ താരം പാട്രിക് മൊട്ടു നായകനായ ടീമിനെ പരിശീലകന്‍ സെര്‍ജിയോ അലക്‌സാന്ദ്ര വീഡിയോ സന്ദേശത്തിലൂടെ പരിചയപ്പെടുത്തി.കൊമ്പനെ നയിക്കുവാന്‍ അവസരം ലഭിച്ചത് വെല്ലുവിളിയായി ഏറ്റെടുക്കുന്നു.മല്‍സരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ക്യാപറ്റന്‍ പാട്രിക് മൊട്ടു പറഞ്ഞു. ‘ടീമിന്റെ ലക്ഷ്യം തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ തലയെടുപ്പ് കളിക്കളത്തിലും സൃഷ്ടിക്കുവാനാണ്.ആരോഗ്യകരമായ ജീവിതശൈലിയെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ സ്‌പോര്‍ട്‌സിനുള്ള സ്ഥാനം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു വിഭാവന ചെയ്തിട്ടുള്ള കൊമ്പന്‍സിന്റെ സ്‌പോണ്‍സറായി അദാനി വരുന്നത് വികസനത്തിനും വിജയത്തനും നിദാനമാകട്ടെയെന്നു’ കൊമ്പന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രഹാസന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.കൊമ്പന്‍സിന്റെയും അദാനിയുടെയും സംയുക്ത ലോഗോ പ്രകാശനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു.കിംസ് ഹെല്‍ത്ത് കെയര്‍ കൊമ്പന്‍സിന്റെ സഹ പങ്കാളിയും,ഔദ്ദ്യോഗിക ഹെല്‍ത്ത് കെയര്‍ പങ്കാളിയുമാകും.കൊമ്പന്‍സിന്റെ ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ ഡോ.സഹദുള്ള ഈ കൂട്ടായ്മ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നതെന്നു പറഞ്ഞു.ആന്റെണി രാജു എംഎഎല്‍ഏ,ഇ.എം.നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

May 22

May 20

May 18

May 16

Recent Comments