യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം. ഡോ.വിറ്റ്‌നി ഫേണ്‍സിന് ചരിത്ര വിജയം.കേരള യൂണിവേഴ്‌സിറ്റി ആരോഗ്യവിഭാഗത്തില്‍ ഫോറന്‍സിക് മെഡിസിനില്‍ ഒന്നാം റാങ്കും,ഡിസ്റ്റിങ്ഷനും നേടിയെടുത്തുകൊണ്ടാണ് പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയില്‍ ഡോ.വിറ്റ്‌നി ഉന്നതവിജയം സ്വന്തമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ 1950 മുതലുള്ള ചരിത്രത്തില്‍ ഫോറന്‍സിക് മെഡിസിനില്‍ ഡിസ്റ്റിങ്ഷനോടെ ആദ്യമായി വിജയം കരസ്ഥമാക്കുന്ന റിക്കാര്‍ഡാണ് ഡോ.വിറ്റ്‌നി സ്വന്തമാക്കിയത്.കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറും, കേരള അക്വാട്ടിക് ബയോളജി മേധാവിയും,പരിസ്ഥിതി ശാസ്ത്രജ്ഞയുമായ ഡോ.ട്രീസ വിക്ടോറിയ ഫെര്‍ണാന്റെസിന്റെ മകളാണ്.പിതാവ് പരേതനായ സാം.
മെഡിക്കല്‍ ഇതര വിദ്യാഭ്യാസരംഗത്ത് തനതായ പൈതൃകം പേറുന്ന ശക്തികുളങ്ങര തീരത്തെ അത്തിക്കല്‍ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും വന്ന പിന്‍മുറക്കാരിയാണ്.ഡോ.വിറ്റ്‌നി ഫേണ്‍സ്.പിന്നിട്ട വിദ്യാഭ്യാസ ഫോറങ്ങളിലെല്ലാം ഉന്നതവിജയം മുദ്രയാക്കിയ വിദ്യാര്‍ത്ഥിനിയാണ് ഡോ.വിറ്റ്‌നി.മല്‍സ്യബന്ധനം മാത്രം നടത്തി കുടുംബം പുലരുന്ന കാലത്ത് തീരത്തുനിന്നും വിദ്യാഭ്യാസത്തിന് കരുതല്‍ നല്‍കിയ അത്തിക്കല്‍ നീക്ലോസ് എന്ന സമര്‍ത്ഥനായ മല്‍സ്യത്തൊഴിലാളിയുടെ കഴ്ചപ്പാടിന്റെതും കൂടിയാണ് ഡോ.വിറ്റ്‌നി കരസ്ഥമാക്കിയ ഉന്നതവിജയം. അമ്മ ഡോ. ട്രീസ വിക്ടോറിയ ഫെര്‍ണാന്റെസ് ശക്തികുളങ്ങരയിലെ മല്‍സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും ഉന്നതമായ നിലയില്‍ വിദ്യാഭ്യാസം നേടി.ഇഗ്ലണ്ടിലെ ഹള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സമുദ്രശാസ്ത്ര പഠനത്തില്‍ ഡോക്ടറേറ്റ് നേടിക്കൊണ്ട് ആദ്യമായി ഡോക്ടറേറ്റ് നേടുന്ന ശക്തികുളങ്ങരയിലെ വനിതയായി പുതിയ തലമുറക്ക് വിദ്യാഭ്യാസരംഗത്ത് ആവേശവും പ്രചോദനവുമായി.കേരളത്തിലെ കണ്ടല്‍ കാടുകളെക്കുറിച്ചും,നമ്മുടെ മല്‍സ്യസമ്പത്തിനെക്കുറിച്ചും ഡോ.ട്രീസയുടെ ആധികാരിക പഠനങ്ങളുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസറും ന്യൂറോ ഫിസിഷനുമായ ഡോ.പ്രവീണ്‍ പ്രഭാകറാണ് ഡോ.വിറ്റ്‌നിയുടെ ഭര്‍ത്താവ്.ഏകമകന്‍ സിദ്ധാര്‍ത്ഥ്.