സിങ്കപ്പൂർ ആസ്ഥാനമായ അദാനി ഗ്ലോബൽ പി.ടി.ഇ. ലിമിറ്റഡ് എന്ന വിവിധ തരം എണ്ണ സപ്ലൈ ചെയ്യുന്ന കമ്പനിയാണ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ വി. ജെ മാത്യു, അഡ്വ. വിപിൻ പി. വർഗീസ് , അഡ്വ. ആദർശ് മാത്യു, അഡ്വ. മെർലിൻ മാത്യു, മുഖേന ഹൈക്കോടതിയെ സമീപിച്ചു മാർഷൽ ഐലണ്ട് ഫ്ലാഗ് ഉള്ള എം.വി. വേൾഡ് ഡ്രീം എന്ന് പേരുണ്ടായിരുന്ന എം.വി. മനാരാ എന്ന ഭീമൻ യാത്രകപ്പൽ കൊച്ചി തുറമുഖത്തിന്റെ പുറംകടലിൽ ഔട്ടർ ആങ്കരേജിൽ ഇന്ധനം നിറയ്ക്കാൻ (ബങ്കറിങ്ങിന് ) വന്നപ്പോൾ ഹൈകോടതിയിലെ അഡ്മിറാൽറ്റി ജഡ്ജ് ആയ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലൂടെയാണ് കപ്പൽ കൊച്ചി തീരം വിടുന്നത് തടഞ്ഞത്. കപ്പലിനെ കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നത് വരെ കൊച്ചി തുറമുഖ ഡെപ്യൂട്ടി കോണ്സെർവേറ്റർ ക്ലിയറൻസ് കൊടുക്കരുത് എന്നാണ് കോടതിയുടെ ഉത്തരവ്.
ഈ കപ്പലിന് എണ്ണ അടിച്ച വകയിൽ ഹർജികാരായ സിങ്കപ്പൂർ ആസ്ഥാനമായ അദാനി ഗ്ലോബൽ പി.റ്റി.ഇ. കമ്പനിക്ക് 4.90 കോടി രൂപയും മറ്റ് ചിലവും പലിശ അടക്കം കിട്ടാനുള്ളതിലേക്കു സെക്യൂരിറ്റി കിട്ടാനാണ് ഈ കപ്പൽ അറസ്റ്റ് ഹർജി ഫയൽ ചെയ്തത്. നാളെ 10.15 മണിക്ക് ഈ കേസ്സ് വീണ്ടും കേൾക്കും.