കോസ്റ്റല്‍ ഷിപ്പിംഗ് സര്‍ക്യൂട്ടിന്റെ മറവില്‍ തീരക്കടലില്‍ ആഡംബര കപ്പല്‍ സര്‍വ്വീസിന് നീക്കം. വിഴിഞ്ഞം, കൊല്ലം,ബേപ്പൂര്‍,പൊന്നാനി, അഴീക്കല്‍ കൊച്ചി എന്നീ തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് ആഡംബര ക്രൂയിസ് കപ്പല്‍ സര്‍വ്വീസിന് കേരള മാരിടൈം ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന് വരുമാനമുണ്ടാക്കുന്ന പദ്ധതിയെന്ന നിലയില്‍ അവതരിപ്പിച്ചാണ് കപ്പല്‍ സര്‍വ്വീസിന് അനുമതി നേടിയിരിക്കുന്നത്. നിലവില്‍ KSINC യുടെ ആഭിമുഖ്യത്തില്‍ നിയന്ത്രിത ആഡംബരങ്ങളോടു കൂടി നെഫ്രറ്റിറ്റി എന്ന കപ്പല്‍ കൊച്ചിയില്‍ ചെറിയ ദൂരം സർവീസ് നടത്തുന്നുണ്ടന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ മാസം നടന്ന മുൻ ബോര്‍ഡ് മീറ്റിംഗില്‍ ഗോവ മോഡൽ കസിനോ നടത്താവുന്നതാണ് എന്ന ചെയർമാൻ അവതരിപ്പിച്ച് നേവിയിലെയും കോസ്റ്റ് ഗാർഡിന്റ അംഗങ്ങൾ രാജ്യ സുരക്ഷാ പറഞ്ഞു എതിർത്ത് അഗീകാരം നേടാതെ ബോര്‍ഡിന്റെ ഉന്നതതലത്തില്‍ മിനിറ്റ്സ് തിരുത്തി നടന്ന നീക്കം ബോര്‍ഡിലെ തന്നെ ഉത്തരവാദിത്തപ്പെട്ട അംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ വന്നതോടെ ഗൂഡനീക്കം ചവിട്ടി പിടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും തുറമുഖ മന്ത്രിയും കേരള തീരത്ത് ഗോവ മോഡൽ കപ്പൽ സർവീസ് നടത്തിയാലുണ്ടാകുന്ന വിപത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെ എന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഗോവന്‍ കാസിനോ മാതൃകയില്‍ ചൂതാട്ടവും, മദ്യവും, ആഡംബര പാര്‍ട്ടികളും ഉല്‍പ്പെടുത്തിക്കൊണ്ടുള്ള ക്രൂയിസ് ഷിപ്പാണ് സര്‍വ്വീസിനായി എത്തുക.സര്‍ക്കാരിനു സാമ്പത്തീക നേട്ടമുണ്ടാക്കുന്ന പദ്ധതിയായിട്ടാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രവേശന ചാര്‍ജ്ജില്‍ നിന്നും അഞ്ചു ശതമാനം ബോര്‍ഡിനു നല്‍കും.എന്നാല്‍ പോര്‍ട്ടുകളുടെ ഉപയോഗത്തിനു കൊടുക്കേണ്ട എല്ലാ ചാർജ്കളും 5 വർഷത്തേക്ക് ഒഴിവാക്കി കൊടുക്കുകയും വേണം. കൂടാതെ കസ്റ്റംസ് , നേവി, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ കേന്ദ്ര സർക്കാർ ഏജന്‍സികളുടെ അനുമതി സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ലഭ്യമാക്കി കൊടുക്കേണ്ടുന്ന ഉത്തരവാദിത്വവും കേരള മാരിടൈംബോര്‍ഡ് വഹിക്കണമെന്ന ആവശ്യവും ഷിപ്പിങ് കമ്പനി മുമ്പോട്ടു വെച്ചിട്ടുണ്ട്.
180 പേര്‍ക്ക് പ്രവേശനനുമതിയുള്ള ആഡംബര കപ്പലിന് അത്ര തന്നെ മുറികളും ഉണ്ടാവണം . അതില്ലാതെ അഴിക്കലിൽ നിന്ന് വിഴിഞ്ഞത്തേക്ക് യാത്ര ചെയ്യാൻ കയറുന്ന യാത്രകാരന് താമസിക്കാൻ മുറിയുണ്ടാവണം.ഈ കപ്പലിന് കേരളത്തിലെ തുറമുഘങ്ങളിൽ അടുപ്പിക്കാൻ വേണ്ട ആഴം ഇല്ല എന്ന് ബോർഡ് ഉദ്യോഗസ്ഥർക്ക് അറിയാം. അപ്പോൾ ഗോവ മോഡൽ കേരള തീരത്ത് നിശ്ചലമായി ഇടനാണ് പരിപാടി. അപ്പോൾ ചൂതാട്ടവും, മദ്യവും രഹരി നിശാ പാർട്ടികളും നടത്താം.
വിദേശ ഫ്‌ളാഗ് വഹിക്കുന്ന കപ്പലില്‍ പ്രവേശനത്തോടൊപ്പം ചൂതാട്ട കാര്‍ഡ് ടോപ്പ് അപ്പ് ചെയ്യുവാനും അനുമതി തേടിയിട്ടുണ്ട്. ഇതില്‍ നിന്നുമുള്ള ജിഎസ്ടി കേന്ദ്രത്തിനു ലഭിക്കും. ബോര്‍ഡ് മീറ്റിംഗില്‍ അവതരിപ്പിച്ചതായി കാണിച്ചു കൊണ്ട് ബോര്‍ഡ് അംഗങ്ങള്‍ക്കു വിതരണം ചെയ്ത അജന്‍ഡ കണ്ണും പൂട്ടി ഒപ്പിടുന്ന പതിവാണ് ബോര്‍ഡ് അംഗങ്ങള്‍ സ്വീകരിക്കുന്നത്. പൂര്‍ണ്ണമായും സിപിഎം പ്രാതിനിധ്യമുള്ള ബോര്‍ഡ് അംഗങ്ങള്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുവാന്‍ പദ്ധതിയെക്കുറിച്ചു പഠിച്ചപ്പോഴാണ് അതിലെ അപകടം കണ്ടെത്തിയത്. തുടർന്നാണ് മുഖ്യമന്ത്രിക്കും തുറമുഖ മന്ത്രിയും കേരള തീരത്ത് ഗോവ മോഡൽ കപ്പൽ സർവീസ് നടത്തിയാലുണ്ടാകുന്ന വിപത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെ എന്ന് കാണിച്ചാണ് കത്ത് നൽകിയിട്ടുള്ളത്.
യാതൊരു ടെൻഡർ നടപടികളും നടത്താതെ, എസ്സ്എസ്സ്ആര്‍ SSR മറൈന്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മുംബൈ കമ്പനിയാണ് കേരള തീരത്ത് ആഡംബര കപ്പല്‍ സര്‍വ്വീസ് നടത്തുവാന്‍ അനുമതി തേടിക്കൊണ്ടു നല്‍കിയ അപേക്ഷ കേരള മാരിടൈംബോര്‍ഡ് ചെയര്‍മാനും, മുൻ സിഇഓ. സലിംകുമാറും അറിഞ്ഞു കൊണ്ടു നടത്തിയ നീക്കം ബോര്‍ഡ് അംഗങ്ങളുടെ ഇടപെടലോടെ മുഖ്യമന്ത്രിയുടെ മുമ്പിലെത്തിയതോടെ പൊളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ തീരക്കടല്‍ പരമ്പരാഗത,യന്ത്രവല്‍കൃത മല്‍സ്യത്തൊഴിലാളികളുടെ ഉപജീവന കേന്ദ്രം കൂടിയാണ്.അവിടെ ചരക്കു നീക്കത്തിനും യാത്രകള്‍ക്കുമായി ഷ്പ്പിംഗ് സര്‍ക്യൂട്ട് ആരംഭിക്കുന്നതില്‍ തെറ്റില്ല.മറിച്ച് ആഡംബരകപ്പല്‍ സര്‍വ്വീസും,ചൂതാട്ടവും, നിശാ ലഹരി പാര്‍ട്ടികളും എന്ന സങ്കല്‍പ്പവുമായി മുമ്പോട്ടു വന്ന വിദ്വാന്‍മാരുടെ തല പരിശോധിക്കണമെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന. മദ്യവും മയക്കു മരുന്നും നിശാപാർട്ടിയും കേരള തീരത്ത് വ്യാപകമാകുവാന്‍ ഇതിനേക്കാള്‍ അനുകൂലമായ പദ്ധതി വേറൊന്നില്ലന്നും പറയപ്പെടുന്നു.