HomeSPECIAL STORIESകമല്‍ ഹാസന്റെ പിറന്നാള്‍ ദിനമാണ് നവംമ്പര്‍ ഏഴ്.

കമല്‍ ഹാസന്റെ പിറന്നാള്‍ ദിനമാണ് നവംമ്പര്‍ ഏഴ്.

                                                സകലകലാവല്ലഭന്‍.

                                                മോഹന്‍ ശ്രീശൈലം
                                                നോട്ടിക്കല്‍ ടൈംസ് കേരള.


                                      കമല്‍ഹാസ്സന്റെ അഭിനയജീവിതത്തിലെ 234 മത്തെ ചിത്രമായ തങ്ക് ലൈഫിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത് താരത്തിന്റെ പിറന്നാള്‍ ദിനമായ നവംമ്പര്‍ ഏഴിനാണ്. പോരാട്ടവീര്യമുള്ള ഗ്യങ്്‌സ്റ്റര്‍ കഥാപാത്രമായ രംഗരാജ് ശക്തിവേല്‍ നായ്കരുടെ രംഗപ്രവേശവും ഗറ്റപ്പും പുറത്തുവിട്ടുകൊണ്ടുള്ള വീഡിയോയും ലോകത്താകമാനമുള്ള ഉലകനായകന്റെ ആരാധകര്‍ കൊണ്ടാടുകയാണ്.സിനിമയില്‍ സീനിയോര്‍റ്റിയാണ് പ്രായം അങ്ങിനെ നോക്കിയാല്‍ ഏറ്റവും പ്രായം കമല്‍ഹാസനായിരിക്കും.എന്നാല്‍ കമലിന് ഇന്നും  രേു പ്രായം ആരാധകര്‍ കല്പിച്ചു നല്‍കിയിട്ടില്ല. നായകനു ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ചരിത്രസംഭവമാകക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.

കമലഹാസന്‍ മൗലികമായ പല പരീക്ഷണ ശ്രമങ്ങളും സിനിമയില്‍ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദ ചിത്രമായ പുഷ്പക വിമാനം, അദ്ദേഹം സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ആറാം വയസ്സില്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹത്തിനു ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുകയുണ്ടായി. കമലഹാസന്‍ ഒരു നടന്‍ എന്ന നിലയിലേക്ക് മുന്‍ നിരയിലേക്കു വരുന്നത് കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമയിലൂടെ ആയിരുന്നു. തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയുമായി പ്രണയത്തിലാവുന്ന ഒരു യുവാവിന്റെ കഥാപാത്രമായിരുന്നു കമലഹാസന്‍ ഈ സിനിമയില്‍ ചെയ്തത്. 1983-ല്‍ മൂന്നാം പിറൈ എന്ന സിനിമയിലെ അഭിനയത്തിന് കമലഹാസന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. നിഷ്‌കളങ്കനായ ഒരു സ്‌കൂള്‍ അദ്ധ്യാപകന്റെ വേഷമാണ് അദ്ദേഹം അതില്‍ ചെയ്തത്. മണിരത്‌നം സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ വളരെ പ്രശസ്തനാക്കി. ഈ ചിത്രത്തിലൂടെ കമലഹാസന്‍ രണ്ടാമത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. ടൈം മാഗസിന്‍ ഈ ചിത്രത്തെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.

ബാലനടന്‍ എന്ന നിലയില്‍ ആറാമത്തെ വയസ്സില്‍ അഭിനയം ആരംഭിച്ച പ്രശസ്ത തമിഴ്നടനാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.തമിഴ് നാട്ടിലെ, രാമനാഥപുരം ജില്ലയില്‍ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസന്‍ ജനിച്ചത്. അച്ഛന്‍ പ്രശസ്ത ക്രിമിനല്‍ വക്കീലായിരുന്ന ഡി.ശ്രീനിവാസന്‍, അമ്മ രാജലക്ഷ്മി . അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കമലഹാസന്‍ പാര്‍ത്ഥസാരഥി എന്നാണ് പേരിട്ടത് . കമലഹാസന്‍ ആ കുടുംബത്തിലെ നാലു മക്കളില്‍ ഏറ്റവും ഇളയതായിരുന്നു. മറ്റു മക്കള്‍ ചാരുഹാസന്‍, ചന്ദ്രഹാസന്‍, നളിനി രഘു എന്നിവരായിരുന്നു. തന്റെ മക്കള്‍ എല്ലാവരും നന്നായി വിദ്യാഭ്യാസം ചെയ്യണമെന്ന് ആ പിതാവ് ആഗ്രഹിച്ചു. ചാരുഹാസനും, ചന്ദ്രഹാസനും പിതാവിന്റെ പാത പിന്തുടര്‍ന്ന് നിയമം പഠിച്ചു. കമലഹാസന്‍ ചെറുപ്പത്തില്‍ സ്‌കൂള്‍ പഠനമൊഴിച്ച് മറ്റു പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

1960-ല്‍ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂര്‍ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സില്‍ കമലഹാസന്‍ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തില്‍ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും നേടി. തുടര്‍ന്ന് 1960 മുതല്‍ 63 വരെയുള്ള കാലഘട്ടത്തില്‍ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉള്‍പ്പെടെ അഞ്ചു ചിത്രങ്ങളില്‍ കമല്‍ ബലതാരമായി അഭിനയിച്ചു. ചെന്നൈയിലെ സാന്തോമിലുള്ള കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കമലഹാസന്‍ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയില്‍ എത്തിയത്. അതിന് നിമിത്തമായത് കുടുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം. സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരും ആയിരുന്നു. 1963-നു ശേഷം പഠനത്തിനായി കമല്‍ ചലച്ചിത്രങ്ങളില്‍ നിന്ന് വിട്ടു നിന്നു. അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളില്‍ കൂടി കമലഹാസന്‍ ബാലതാരമായി അഭിനയം തുടര്‍ന്നു. തമിഴ് സിനിമാ ലോകത്തെ മുന്‍നിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസന്‍ ബാലതാരമായി അഭിനയിച്ചു. ടി.കെ.ഷണ്‍മുഖത്തിന്റെ നാടക കമ്പനിയായിരുന്ന ടി.കെ.എസ് നാടക സഭയിലെ അനുഭവങ്ങള്‍ കമലഹാസനിലെ നടനെ രൂപപ്പെടുത്തി. പിന്നീട് 1972-ല്‍ ‘മന്നവന്‍’ എന്ന ചിത്രത്തില്‍ സഹനടനായി തിരിച്ചു വരവ് നടത്തി. തുടര്‍ന്ന് ‘പരുവകാലം’, ‘ഗുമസ്താവിന്‍ മകന്‍’ എന്ന സിനിമകള്‍ ചെയ്തു. കെ. ബാലചന്ദറിന്റെ ‘നാന്‍ അവനില്ലെ’ എന്ന ചിത്രത്തില്‍ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് ‘കന്യാകുമാരി’, ‘വിഷ്ണുവിജയം’ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചത്.
കമലഹാസന്‍ ചെറുപ്പത്തില്‍ സ്‌കൂള്‍ പഠനമൊഴിച്ച് മറ്റു പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

രണ്ട് ചിത്രങ്ങളില്‍ കമലഹാസന്‍ തന്റെ മാതാപിതാക്കളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഉന്നൈപ്പൊലൊരുവന്‍ എന്ന ചിത്രത്തിലും, ദശാവതാരത്തിലെ ഒരു ഗാന രംഗത്തിലും. കമലഹാസന്റെ ഏറ്റവും മൂത്ത സഹോദരന്‍ ചാരുഹാസന്‍ ദേശീയ അവാര്‍ഡു നേടിയ ഒരു അഭിനേതാവ് കൂടിയാണ്. ചാരുഹാസന്റെ മകളാണ് പ്രശസ്ത അഭിനേത്രിയും, സംവിധായകന്‍ മണിരത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനി . രണ്ടാമത്തെ സഹോദരന്‍ ചന്ദ്രഹാസന്‍, അവരുടെ സിനിമാ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഇന്റര്‍നാഷണലിന്റെ കാര്യ നിര്‍വഹണം നടത്തുന്നു. കമലഹാസന്റെ സഹോദരി നളിനി രഘു, ഒരു നൃത്ത അദ്ധ്യാപിക ആണ്. നളിനിയുടെ മകന്‍ കമലഹാസന്റെ ഹേ റാം എന്ന സിനിമയില്‍ കമലഹാസന്റെ പൗത്രനായി അഭിനയിച്ചിട്ടുണ്ട്

ഏഴു വര്‍ഷത്തെ നീണ്ട കാലയളവിനു ശേഷം സിനിമയുടെ സാങ്കേതിക മേഖലയിലേക്കാണ് കമലഹാസന്‍ പിന്നീട് തിരിച്ചു വന്നത്. ഈ കാലത്ത് സഹനടന്മാരുടെ വേഷങ്ങളും അദ്ദേഹം ചെയ്യുകയുണ്ടായി. 1970-ല്‍ ഇറങ്ങിയ മാനവന്‍ എന്ന ചിത്രത്തില്‍ ഒരു സഹനടന്റെ വേഷത്തിലാണ് അദ്ദേഹം ഒരു നടന്‍ എന്ന രീതിയില്‍ സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നത്. കമലഹാസന്‍ സഹസംവിധായകനായിരുന്ന അണ്ണൈ വേളാങ്കണ്ണി എന്ന ചിത്രത്തിലും ഒരു സഹനടന്റെ വേഷം അദ്ദേഹം ചെയ്യുകയുണ്ടായി. 1973-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അരങ്ങേറ്റം എന്ന ചിത്രത്തിലെ അഭിനയം വളരെയധികം പ്രശംസ പിടിച്ചു പറ്റി.

1974-ല്‍ മലയാളത്തില്‍ ഇറങ്ങിയ കന്യാകുമാരി എന്ന ചലച്ചിത്രത്തില്‍ കമലഹാസന്‍ നായകനായി അഭിനയിച്ചു. റീത ഭാദുരി ആയിരുന്നു നായിക.കമലഹാസന് പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിക്കുന്നത് കന്യാകുമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ്.കെ.ബാലചന്ദറിന്റെ സംവിധാനത്തില്‍ നായകനായി അഭിനയിച്ച അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമയിലാണ് ഒരു നായക വേഷം കമലഹാസന്‍ ചെയ്തത്. അപൂര്‍വ്വ രാഗങ്ങളിലെ അഭിനയത്തിന് തമിഴിലെ ഫിലിംഫെയര്‍ അവാര്‍ഡ് കമലഹാസന്‍ കരസ്ഥമാക്കുകയുണ്ടായി. ഈ സിനിമയിലെ അഭിനയത്തിനായി കമലഹാസന്‍ മൃദംഗം എന്ന താളവാദ്യം പഠിക്കുകയുണ്ടായി. ഈ സിനിമയിലൂടെ തന്നെയാണ് പില്‍ക്കാലത്ത് തമിഴിലെ പ്രശസ്ത നടനായ രജനീകാന്തും അരങ്ങേറ്റം കുറിക്കുന്നത്.

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് . രാജ പാര്‍വൈ, അപൂര്‍വ്വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമരാജന്‍, തേവര്‍ മകന്‍, മഹാനദി, ഹേറാം, ആളവന്താന്‍, അന്‍പേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മന്‍മദന്‍ അമ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക കഥ അല്ലെങ്കില്‍ തിരക്കഥ തയ്യാറാക്കിയത് കമലഹാസന്‍ തന്നെയായിരുന്നു. കമലഹാസന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഇന്റര്‍നാഷണല്‍ ധാരാളം സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്. ഹേ റാം ഒരു വിജയമായിരുന്നെങ്കില്‍ താന്‍ മുഴുവന്‍ സമയ സംവിധാനത്തിലേക്കു തിരിഞ്ഞേനേ എന്ന് കമലഹാസന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ധാരാളം യുവ താരങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തിന്‍ കീഴില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു നടന്‍ എന്നതിലുപരി സാങ്കേതിക വിദഗ്ദന്‍ ആകാനായിരുന്നു തനിക്കു താല്‍പര്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ നടനായി തീരാനായിരുന്നു നിയോഗം. സിനിമാ മേക്കപ്പുമായി ബന്ധപ്പെട്ട് ധാരാളം ശില്‍പ ശാലകളില്‍ കമലഹാസന്‍ പങ്കെടുത്തിട്ടുണ്ട്.

കമലഹാസന്‍ തന്റെ ചില ചിത്രങ്ങള്‍ക്ക് വേണ്ടി ഗാന രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവന്‍, മന്‍മദന്‍ അമ്പ് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഗാന രചന നടത്തിയിട്ടുണ്ട്. ഏതാണ്ട് 70 ഓളം ഗാനങ്ങളും പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുണ്ട്.

കമലഹാസന്റെ വ്യക്തി ജീവിതം, സിനിമാ ജീവിതം പോലെ അത്ര സമ്പന്നമല്ലായിരുന്നു. മാധ്യമങ്ങള്‍ ഒരുപാട് ചൂഷണം ചെയ്ത തിരിച്ചടികള്‍ നേരിട്ട ഒരു കുടുംബ ജീവിതം ആയിരുന്നു കമലഹാസന്റേത്. 1970 – കളില്‍ കമലഹാസന്റെ കൂടെ ധാരാളം സിനിമകളില്‍ അഭിനയിച്ചിരുന്ന പ്രശസ്ത നടിയായിരുന്ന ശ്രീവിദ്യയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം 2008 ല്‍ പുറത്തിറങ്ങിയ മലയാളം സിനിമയായ തിരക്കഥയില്‍ സംവിധായകന്‍ രഞ്ജിത്ത് പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ അവസാന നാളുകളില്‍ അവര്‍ കമലഹാസനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കമലഹാസന്‍ അവരെ ആശുപത്രി കിടക്കക്കരികില്‍ വന്നു കണ്ടിരുന്നു. ഇതാണ് തന്റെ സിനിമക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു, കൂടാതെ തന്റെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായ ശ്രീവിദ്യക്കുള്ള ഒരു സമര്‍പ്പണം കൂടിയാണ് ഈ ചിത്രം എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

1978 ല്‍ തന്റെ ഇരുപത്തി നാലാമത്തെ വയസ്സില്‍ നര്‍ത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം ചെയ്തു. കമലഹാസന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് വാണി ഏറ്റെടുക്കുകയായിരുന്നു. പത്തു വര്‍ഷത്തിനു ശേഷം ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞു. അതിനു ശേഷം കമലഹാസന്‍ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു.

                                               രണ്ടാമത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് കമലഹാസനും സരികയും ഔദ്യോഗികമായി വിവാഹിതരാവാന്‍ തീരുമാനിച്ചത്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് ശ്രുതി ഹാസനും, അക്ഷര ഹാസനും. ശ്രുതി ഹാസന്‍ ഒരു അഭിനേത്രിയാണ്. അക്ഷര ഹാസന്‍ ബാംഗ്ലൂരില്‍ ഉന്നത പഠനം നടത്തുന്നു. കമലഹാസനുമായുള്ള വിവാഹത്തിനു ശേഷം, സരിക അഭിനയത്തോട് വിടപറഞ്ഞു. കമല്‍ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം പിന്നീട് സരിക ഏറ്റെടുത്തു. 2002 ല്‍ ഇവര്‍ വിവാഹ മോചനത്തിന് തയ്യാറായി.2004 ല്‍ സരിക കമലഹാസനില്‍ നിന്നും അകന്നു. കമലഹാസന്റെ സഹപ്രവര്‍ത്തകയും, അഭിനേത്രിയുമായ സിമ്രനുമായുള്ള ബന്ധമാണ് ഈ വേര്‍പിരിയലിനു കാരണം.എന്നാല്‍ പിന്നീട് സിമ്രന്‍ തന്റെ ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്യുകയുണ്ടായി.

കമലഹാസന്‍ ഇപ്പോ മുന്‍ അഭിനേത്രിയും, തന്റെ തന്നെ പല ചിത്രങ്ങളിലും സഹപ്രവര്‍ത്തകയുമായിരുന്ന ഗൗതമിയോടൊപ്പം ആണ് ജീവിക്കുന്നത്. ഗൗതമിയുടെ രോഗാതുരമായ കാലഘട്ടങ്ങളില്‍ അവരെ കമലഹാസന്‍ ആണ് സഹായിച്ചിരുന്നത്. കമലഹാസന്റെ പുത്രിമാരായ ശ്രുതിഹാസനും, അക്ഷരഹാസനും, ഗൗതമിയുടെ മകളായ സുബ്ബലക്ഷ്മിയും ഇവരോടൊപ്പം ആണ് താമസിക്കുന്നത് .

ഒരു ഹിന്ദു ബ്രാഹ്മിണ്‍ കുടുംബത്തിലാണ് കമലഹാസന്‍ ജനിച്ചതെങ്കിലും, ഒരു നിരീശ്വര വാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത് . അദ്ദേഹത്തിന്റെ ചില ചിത്രങ്ങളില്‍ ഈ നിരീശ്വര വാദ കാഴ്ചപ്പാട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അന്‍പേ ശിവം, ദശാവതാരം എന്നിവയാണ് ഈ ചിത്രങ്ങള്‍ . അറബിക് പേരുമായുള്ള തന്റെ പേരിന്റെ സാമ്യം അദ്ദേഹം ഒരു മുസ്ലീം ആയി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കമലഹാസ്സന്‍ എന്ന പേരിലെ ഹാസ്സന്‍ എന്ന ഭാഗം അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തായിരുന്ന യാക്കൂബ് ഹസ്സന്റെ പേരില്‍ നിന്നും ലഭിച്ചതാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ഒരു കഥയുണ്ടായിരുന്നു. യാക്കൂബ് ഹസ്സന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. കമലഹാസന്റെ പിതാവും, യാക്കൂബ് ഹസ്സനും ഒരുമിച്ച് ബ്രിട്ടീഷ് കാലഘട്ടത്തില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. അക്കാലത്ത് ബ്രാഹ്മീണരോട് ദേഷ്യം പുലര്‍ത്തിയിരുന്ന മുസ്ലീം തടവുകാരുടെ ആക്രമണത്തില്‍ നിന്നും, വെറുപ്പില്‍ നിന്നും കമലഹാസന്റെ പിതാവിനെ സംരക്ഷിച്ചിരുന്നത് ഇദ്ദേഹമായിരുന്നു . എന്നാല്‍ പിന്നീട് കമലഹാസന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി ഈ യാക്കൂബ് ഹസ്സന്‍ ബന്ധം മാദ്ധ്യമങ്ങള്‍ ആഘോഷിച്ച ഒരു കഥമാത്രമാണെന്നും, തന്റെ പിതാവിന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരിക്കാം എന്നും പക്ഷേ പേരിന്റെ കൂടെയുള്ള ഹാസ്സന്‍ എന്നത് ഹാസ്യ എന്ന സംസ്‌കൃതപദത്തില്‍ നിന്നും ഉണ്ടായതാണ് എന്നും കമലഹാസ്സന്‍ വിശദീകരിക്കുന്നു.

                                തമിഴകത്ത് മക്കള്‍ നീതി മയ്യം എന്ന  രാഷ്ട്രീയ പാര്‍ടിയുണ്ടാക്കി തൊരഞ്ഞെടുപ്പ് രാഷ്ടീയത്തിലും കമലഹാസ്സന്‍ ചുവടുറപ്പിച്ചിട്ടുണ്ട്.അഭിനയരംഗത്തെ സ്വീകാര്യത രാഷ്ട്രീയത്തില്‍ തമിഴ്മക്കള്‍ ഈ സകലകലാവല്ലഭന് കല്പിച്ചു നല്‍കിയിട്ടില്ല.

കമല്‍ ഹാസന് ദിന ആശംസകള്‍

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments