യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം.ദീര്‍ഘ ദൂര സ്ഥലങ്ങളില്‍ നിന്നും വരുന്ന കപ്പലുകള്‍ ഇന്ത്യയുടെ തീരത്ത് കൂടി പോകുബോള്‍, കപ്പല്‍ ജീവനക്കാരുടെ (ക്രൂ ) കപ്പല്‍ ഉടമയുമായുമുള്ള 6 മാസം മുതല്‍ 8 മാസം വരെയുള്ള കോണ്‍ട്രാക്ട് - കരാര്‍ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ത്യക്കാരായ ജീവനക്കാരും., ഇന്ത്യയുടെ അടുത്ത് കിടക്കുന്ന രാജ്യക്കാരായ കപ്പലിലെ ജീവനക്കാരും അവരവരുടെ വീട്ടിലേക്ക് പോകാനാണ് ക്രൂ ചെയ്ഞ്ചിന് കുറഞ്ഞ ചിലവില്‍ സൗകര്യമുള്ള വിഴിഞ്ഞം, കൊച്ചി, മുംബൈ, ചെന്നൈ, ഗുജറാത്ത് തുടങ്ങിയ ഇന്ത്യയിലെ തീരദേശ തുറമുഖങ്ങളുടെ പുറം കടലില്‍ അഥവാ തുറമുഖത്തിന്റെ കേന്ദ്ര സര്‍ക്കാര്‍ അതാത് തുറമുഖങ്ങളുടെ അധികാരപ്പെടുത്തിയ അങ്കറേജുകളില്‍, തുറമുഖത്തിന്റെ ടഗ്ഗ് ബോട്ടുകളില്‍ ഇറങ്ങി അതാത് തുറമുഖത്ത് വാര്‍ഫില്‍ അഥവാ ബെര്‍ത്തില്‍ വന്ന് പ്രത്യേകം ഒരുക്കിയിട്ടുള്ള ഇമ്മീഗ്രേഷന്‍, കസ്റ്റമംസ് പരിശോധനക്ക് വിധയമാകേണ്ടത്.
തുറമുഖത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്ള ഇതെ ടഗ്ഗിലാണ് പുതിയ കോണ്‍ട്രാക്ട് പ്രകാരം ജീവനക്കാര്‍ കപ്പലില്‍ കയറന്നതും. രാജ്യത്തെ ഓരോ തുറമുഖത്തും, ഓരോ വിമാന താവളത്തിലും ഇമ്മീഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അവിടെ വരുന്ന കപ്പലിലോ, വിമാനത്തിലോ കയറിയല്ല ഇമ്മീഗ്രേഷന്‍ ചെക്കിങ് നടപടികള്‍ ചെയ്യുന്നത്.
കേന്ദ്ര ആഭ്യന്തിര വകുപ്പ് വിഞാപനം പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള തുറമുഖ – വിമാനത്താവള പരിധിയില്‍ കപ്പലുകള്‍ എവിടെ ആങ്കര്‍ ചെയ്യണമെന്നും, എവിടെ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും, ജീവനക്കാരെയും, യാത്രക്കാരെയും, എവിടെ, എങ്ങനെ ഇറക്കണമെന്നും ഇമ്മീഗ്രേഷന്‍, കസ്റ്റംസ് ഇന്‍സ്പെക്ഷന്‍ നടത്തണമെന്ന് തീരുമാനിക്കുന്നത് അതാത് തുറമുഖ, എയര്‍ പോര്‍ട്ട് അധികൃതികള്‍ ആണ്. അല്ലാതെ ഇമ്മീഗ്രേഷന്‍, കസ്റ്റമംസ് അധികാരികള്‍ അല്ല എന്ന് നിയമം പറയുമെങ്കിലും, മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് മാത്രം ഓരോ തടസ്സങ്ങള്‍ ഉണ്ടാക്കി ഇമ്മീഗ്രേഷന്‍ അധികാരികള്‍ നിയമ പ്രകാരം നിലനില്‍ക്കാത്ത ഓരോ ഉത്തരവുകളും, SOP കളും ഇറക്കുന്നു.
കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിന്റെ 13-8-2020 ലെ വിസാ നിയമ നോട്ടിഫിക്കേഷന്‍ പ്രകാരം അടിയന്തിരഘട്ടത്തില്‍ കപ്പലുകളും, വിമാനങ്ങളും തുറമുഖത്ത് അടുക്കുവാനും, വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുവാനും പ്രത്യേക നിയമ വ്യവസ്തകളുണ്ട്.
എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് പണിതീരാത്ത പുതിയ വിഴിഞ്ഞം തുറമുഖത്ത് ചൈനയില്‍ നിന്ന് വന്ന് കപ്പലിന്റെ കാര്യത്തിലും, ക്രൈയിനിന്റെ കാര്യത്തിലും ,ചൈനീസ് ക്രൂ വിന്റെ കാര്യത്തിലും ആദ്യ കപ്പല്‍ വന്നപ്പോള്‍ നടന്നത്. എന്നാല്‍ മാരിടൈം ബോര്‍ഡിന്റെ തുറമുഖ അങ്കറേജില്‍ ഹള്‍ ക്ലീനീങ്ങിനും, ക്രൂ ചെയ്ഞ്ചിനുമായി വരാന്‍ അനുമതി ചോദിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ അപേക്ഷ ഇമ്മീഗ്രേഷന്‍ തള്ളിയത്. ഇമ്മീഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ ഈ പിടിവാശിയാണ്, അദാനി തുറമുഖത്തും ക്രെനുമായി വന്ന കപ്പലിന് ക്ലയറന്‍സ് കൊടുക്കാന്‍ തടസ്സം നില്‍ക്കുന്നത്. അല്ലാതെ ഇത് കേന്ദ്ര സര്‍ക്കാരിന്റെ കുഴപ്പമല്ല. FRRO യെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ വിഴിഞ്ഞത്തെ രണ്ട് തുറമുഖങ്ങള്‍ക്കും സുഖമമായി പ്രവര്‍ത്തിക്കാനാകൂ.