HomeNAUTICAL NEWSകടലും തീരവും ഉറങ്ങുമ്പോള്‍ ഹാര്‍ബര്‍ ഉണരുന്നു. 2

കടലും തീരവും ഉറങ്ങുമ്പോള്‍ ഹാര്‍ബര്‍ ഉണരുന്നു. 2

                                      'ആര്‍ക്കുവേണ്ടിയാണ് വെളുപ്പിന് രണ്ടരമണിക്കു കച്ചവടം'....

                                     ഹാന്‍ജോ ബേബി ശക്തികുളങ്ങര
                                      കോസ്റ്റല്‍ റിപ്പോര്‍ട്ടര്‍,നോട്ടിക്കല്‍ടൈംസ് കേരള.                                                                                                                          


                                                                                                                                                          മല്‍സ്യബന്ധനം കഴിഞ്ഞു തീരമണയുന്നട്രോളിംഗ്   ബോട്ടുകള്‍ക്ക് സമയം കളയാതെ ഹാര്‍ബറില്‍ എപ്പോഴും ചരക്കിറക്കാമെന്ന ബോട്ടുടമകളുടെ അഭ്യര്‍ത്ഥനക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടന്നും സര്‍ക്കാര്‍ തലത്തില്‍ അവര്‍ക്കു നല്‍കിയ പരിഗണനയാണ് ഇപ്പോഴത്തെ കച്ചവടസമയത്തിലേക്കു നയിച്ചതെന്നും അറിയാന്‍ കഴിഞ്ഞു.പകല്‍ ആറു മുതല്‍ ആറുവരെയുള്ള സമയത്താണെങ്കില്‍ കുറച്ചു കൂടി സൗകര്യ പ്രദമായി ഹാര്‍ബര്‍  ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.മല്‍സ്യ കയറ്റുമതി കമ്പനികള്‍,പീലിംഗ്‌ഷെഡ് ഏജന്റെുകള്‍ തുടങ്ങിയവര്‍ക്കും രാത്രികാല കച്ചവടത്തിനോടു വിയോജിപ്പാണ്.മല്‍സ്യവിപണനം നടത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ സമയം തെരഞ്ഞെടുത്തതെന്നത് വാദത്തിനു വേണ്ടി പറയുന്നതാണ്. പരമ്പരാഗതമായി ഹാര്‍ബറില്‍ മല്‍സ്യവിപണനത്തിനെത്തുന്ന ശക്തികുളങ്ങരയിലെ മുതിര്‍ന്ന സ്ത്രീകളും ഈ സമയക്രമത്തിന് എതിരാണ്.വന്‍കിടട്രോളിംഗ് ബോട്ടുകളുടെ ഗ്രൂപ്പുകളും,അവരെ നിയന്ത്രിക്കുന്ന ലോബികളുമാണ് രാത്രി കച്ചവടത്തിനു പിന്‍തുണ നല്‍കുന്നത്.ബാക്കിയുള്ള ആയിരക്കണക്കിനാളുകള്‍ ഉറക്കം നഷ്ടപ്പെടുത്തി തൊഴിലും ജീവിതവും നിലനിര്‍ത്താന്‍ സമയത്തിനു പിന്നാലെ അലയുന്നു. നിലാവും,കറുത്തവാവുംഎല്ലാം കണക്കാക്കി നടത്തുന്ന ഊന്നിവല മല്‍സ്യബന്ധനത്തിന്റെ വിപണനം നിയതമായ ഓരു സമയക്രമം പാലിച്ചായിരുന്നു  ഇപ്പോള്‍ അതും വെളുപ്പിനു രണ്ടരക്കാണ് തുടങ്ങുന്നത്.                                              

                                .എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കച്ചവടത്തിനു വേണ്ട സഹായം എത്തിക്കുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട സഹകരണങ്ങള്‍ നല്‍കുന്നുണ്ടന്ന് എംഎല്‍ഏ സുജിതി വിജയന്‍ പിള്ള പറഞ്ഞു.കൂടുതല്‍ ഹൈമാസ് ലൈറ്റുകള്‍,പൂര്‍ണ്ണസമയ പോലീസ് സുരക്ഷിതത്വം.കുടിവെള്ളവും,പ്രഥമീക ആവിശ്യത്തിനുള്ള സൗകര്യവും ശക്തികുളങ്ങര ബാര്‍ബറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .    മല്‍സ്യബന്ധനമേഖലയാകെ ആധുനീകവല്‍ക്കരണത്തിന്റെ പാതയിലാണ്.ഹാര്‍ബറുകളിലെ ശുചിത്വം തന്നെയാണ് പരമപ്രധാനം.നമ്മുടെ മല്‍സ്യസമ്പത്തിന് വിദേശവിപണിയില്‍ ഉന്നതമായ മൂല്യവും ആവിശ്യകതയും നിലനിര്‍ത്തുന്നതിന് ഇതാവിശ്യമാണ്.സമയക്രമത്തിലെ ഈ അസ്വാഭാവികത ഹാര്‍ബര്‍ വൃത്തിയാക്കുവാനുള്ള സമയം പോലും ലഭിക്കുന്നില്ലന്ന അഭിപ്രായവുംഎഎല്‍ഏക്കുണ്ട്. കേരളത്തിലെ എല്ലാ ഹാര്‍ബറുകളും ഇത്തരം നവീനമായ പരിഷ്‌ക്കാരങ്ങള്‍ക്കു വിധേയമാവുകയാണ്.കേരളത്തിലെ തീരത്തു ലഭ്യമാവുന്ന  മൂല്യവത്തായ കടല്‍സമ്പത്ത് ഏറ്റവും അധികം ലാന്‍ഡ് ചെയ്യുന്ന ഹാര്‍ബറാണ് ശക്തികുളങ്ങര.ഇതിന്റെ പ്രസക്തിയും പ്രായോഗികതയും മനസ്സിലാക്കിക്കൊണ്ടാണ് ഹാര്‍ബറിലെ നവീനമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്ന്് ഹാര്‍ബര്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിലെ എംഎല്‍ഏ  ഡോ;സുജിത് വിജയന്‍പിള്ള പറഞ്ഞു.

                                          ഹാര്‍ബറിന്റെ കിഴക്കുഭാഗത്ത് കടല്‍സുരക്ഷിതത്വത്തിന്റെ ഭാഗമായി സുരക്ഷാബോട്ടുകള്‍ക്കായുള്ള ജെട്ടികള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.അതുപോലെ അപകടമോ ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ പ്രഥമീക ചികില്‍സ നല്‍കുവാനും മറ്റുമുള്ള സൗകര്യം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാകുന്നു.ട്രോളിംഗ് ബോട്ടുകളില്‍ നിന്നും ചരക്കുകള്‍ കണ്‍വയര്‍ബെല്‍റ്റിലൂടെ ലേല ഹാളിലെത്തിക്കുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.ഹാര്‍ബര്‍ എന്‍ജിനീയറിംഗിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഉണ്ടായ പിഴവാണോ എന്നറിയില്ല തുടക്കം കുറിച്ച ചില നിര്‍മ്മിതികള്‍ പൊളിച്ചു നീക്കം ചെയതിട്ടുണ്ട്.

                                             കളക്ടര്‍ ചെയര്‍മാനായ ഹാര്‍ബര്‍ സംരക്ഷണ സമിതി ഇവിടെയും നിലവിലുണ്ട്.നിലവില്‍ സമിതിയില്‍ അംഗം മാത്രമായ എംഎല്‍ഏ ക്കു പുരോഗമന പ്രവര്‍ത്തനങ്ങളില്‍ മേഖലയില്‍ നിന്നുണ്ടാവുന്ന എതിര്‍പ്പ് പലതിനും തടസ്സമാവുന്നെന്ന് അദ്ദേഹം പറയുന്നു.ഹാര്‍ബറിലെ കച്ചവട സമയം സൗകര്യപ്രദമായി ഏകീകരിക്കുവാന്‍ ചര്‍ച്ചയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments