HomeNAUTICAL NEWSകടലും തീരവും ഉറങ്ങുമ്പോള്‍.ഹാര്‍ബര്‍ ഉണരുന്നു.- 1

കടലും തീരവും ഉറങ്ങുമ്പോള്‍.ഹാര്‍ബര്‍ ഉണരുന്നു.- 1

                                      ഹാന്‍ജോ ബേബി ശക്തികുളങ്ങര
                                       നോട്ടിക്കല്‍ടൈംസ് കേരള
                                        (കോസ്റ്റല്‍ റിപ്പോര്‍ട്ടര്‍.)                    

                                           ശക്തികുളങ്ങര ഹാര്‍ബര്‍:    പകലുറക്കവും രാത്രി തൊഴിലുമായി ഒരു തീരഗ്രാമം.കേരളത്തിലെ ഏറ്റവും പ്രമുഖമായ ശക്തികുളങ്ങര മല്‍സ്യബന്ധന ഹാര്‍ബറാണ് രാത്രി പൂരം പോലെ പുലര്‍ച്ചവരെയാണ് പ്രവര്‍ത്തനക്ഷമമാവുന്നത്.ദിനം തോറും  വിവിധ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിനു സ്ത്രീ പുരുഷ തൊഴിലാളികള്‍ വന്നു മറിയുന്ന ഹാര്‍ബറിലാണ് അര്‍ദ്ധരാത്രിക്കു ശേഷം കച്ചവടം തുടങ്ങുന്നത്..വടക്കന്‍ കേരളത്തില്‍ നിന്നും ചരക്കെടുപ്പുകാരും,കൊല്ലം ജില്ലയിലേയും,ആലപ്പുഴ തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളില്‍ നിന്നും അനുബന്ധ തൊഴിലാളികളും ദിനംപ്രതി എത്തിച്ചേരുന്ന ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാവുന്നത് പുലര്‍ച്ചെ രണ്ടര മണി മുതലാണ്.വെളുപ്പിന് അഞ്ചുമണിയോടെ പ്രധാനപ്പെട്ട കച്ചവടങ്ങളൊക്കെ പൂര്‍ത്തിയാവും.ബാക്കി നേരം വെളുക്കുന്നതിനുമുന്‍പ് കഴിഞ്ഞിരിക്കും.ലേല അനുബന്ധ തൊഴിലാളികള്‍ പകലുറക്കവും ബാക്കി സമയം വൃഥാവിലാകുകയും ചെയ്യുന്നു.ഇത് ജീവിതശൈലിയിലും ആരോഗ്യസംരക്ഷണത്തിലും വെല്ലുവിളി ഉയര്‍ത്തുന്നതായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

                                        ശക്തികുളങ്ങര ഹാര്‍ബറില്‍ കച്ചവടം പുലര്‍ച്ചെ തുടങ്ങി വൈകുന്നേരത്തോടെ പൂര്‍ത്തിയാകുന്നതായിരുന്നു മുന്‍കാലങ്ങളിലെ പ്രവര്‍ത്തന രീതി പുതിയതും നവീനവുമായ മല്‍സ്യബന്ധനയാനങ്ങളും.,മല്‍സ്യബന്ധന രീതികളിലും വന്ന മാറ്റത്തിന്റെ സ്വാധീനമാണ് കച്ചവടത്തിന്റെ സമയക്രമത്തിലും വന്ന ഈ ഡാര്‍ക്ക് സീന്‍.സമയക്രമത്തില്‍ വന്ന മാറ്റം ഈ മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലാളികളുടെയും ജീവിതക്രമം മാറ്റി മറിച്ചു.പകലുറക്കവും രാത്രി തൊഴില്‍ ചെയ്യുവാന്‍ നിര്‍ബന്ധിതരക്കപ്പെടുകയും ചെയ്യുന്നതു കൊണ്ട് ജീവിതശൈലീരോഗങ്ങളും,സാമൂഹികജീവിതത്തിലെ പ്രവര്‍ത്തന മാന്ദ്യവും ഈ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്നു. ഉച്ചക്കു മൂന്നു മണിക്ക് ആരംഭിച്ചു രാത്രി പത്തുമണിയോടെ പൂര്‍ത്തിയാക്കാവുന്ന തരത്തില്‍ കച്ചവടം പുനക്രമീകരിക്കണമെന്ന്് അഭിപ്രായം ഉയര്‍ന്നു വരുന്നുണ്ടെന്ന് കച്ചവടമേഖലയിലുള്ളവര്‍ പറയുന്നു.

                                       കൊല്ലം ജില്ലയുടെയും ഇതര ജില്ലകളുടെയും പ്രാന്തപ്രദേശങ്ങലില്‍ നിന്നും പുലര്‍ച്ചെ രണ്ടരയോടെ ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിച്ചേരണമെങ്കില്‍ സ്ത്രീകള്‍ പന്ത്രണ്ടു മണിയോടെ വീട്ടുജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുവേണം ഹാര്‍ബറിലേക്കു തിരിക്കുവാന്‍. പത്തും പന്ത്രണ്ടും സ്ത്രീകള്‍ ചേര്‍ന്ന് വണ്ടി സൗകര്യപ്പെടുത്തിയാണ് ഇവരൊക്കെ ഹാര്‍ബറില്‍ എത്തുക.ശൗചാലയങ്ങളുള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതവും വൃത്തിഹീനവുമായ സാഹചര്യമാണ് ഇവിടെയുള്ളത്.  ഇരുട്ടിന്റെ മറപറ്റി അനധികൃത മദ്യ വില്‍പനയും തകൃതിയായി നടക്കുന്നു.രാത്രികാല കച്ചവടം പിടിച്ചുപറി,അനാശാസ്യ സംഘങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി ഇവിടം മാറിക്കഴിഞ്ഞു.കോസ്റ്റല്‍ പോലീസിനു കൈയ്യും കെട്ടി നോക്കി നില്‍ക്കുവാനേ കഴിയുന്നുള്ളു.വെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

                                         ശക്തികുളങ്ങര ഹാര്‍ബറില്‍ മുന്‍ കാലങ്ങളില്‍ ഉച്ചയോടെയാണ് കച്ചവടം തുടങ്ങിയിരുന്നതെന്ന് ലേല തൊഴിലാളികള്‍ പറയുന്നു.തുടര്‍ന്ന് ഡബിള്‍ഡേ ഫിഷിംഗ്,രാത്രികാല ഫിഷിംഗ് എന്നിവ തുടങ്ങിയതോടെ രാവിലെ മുതലായിരുന്നു . കച്ചവടം ഉച്ചയോടെ പൂര്‍ത്തിയാകും.കൊല്ലത്തെ കരിക്കാടി സീസണ്‍ കാലത്താണ് വൈകുന്നേരംവരെ നീണ്ടു നില്‍ക്കുന്ന കച്ചവടം ഉണ്ടായിരുന്നത്.ഇതൊക്കെ കരിക്കാടി ചാകര ലഭിക്കുന്ന പരിമിതമായ ദിവസങ്ങള്‍ മാത്രമായിരുന്നു.ആ കാലം പോയി രണ്ടാഴ്ചവരെ കടലില്‍ തങ്ങി ഫിഷിംഗ് നടത്തുന്ന വലിയ ട്രോളറുകളും,അതിന്റെ സംഘങ്ങളും വ്യാപകമായതോടെ കച്ചവടവും രീതികളും മാറുകയായിരുന്നു.ചെറിയ ട്രോളിംഗ് ബോട്ടുകളും ഉടമസ്ഥര്‍ തന്നെ തൊഴിലാളികളുമായിട്ടുള്ളവരുടെ അംഗസംഖ്യ ചുരുങ്ങി.ഒരു ദിവസത്തെ പണിക്കു പോയിരുന്നാലും വലിയബോട്ടുകള്‍ക്കൊപ്പം കാത്തു കിടന്നു ചരക്കു വില്‍ക്കേണ്ടുന്ന അവസ്ഥയാണന്നു ഇവര്‍ പറയുന്നു.ചെറിയ ബോട്ടുകളും,തൊഴിലാളികളും കുറഞ്ഞതോടെ മല്‍സ്യബന്ധനരംഗത്തു ശക്തികുളങ്ങരക്കാരുടെ സാന്നിദ്ധ്യവും കുറഞ്ഞു.കുറഞ്ഞെന്നു മാത്രമല്ല പൂര്‍ണ്ണമായ തോതില്ലെങ്കിലും ഇല്ലാതായി.വിരലിലെണ്ണാവുന്നവര്‍ മാത്രമായി.പുതുതലമുറയില്‍ മല്‍സ്യബന്ധനത്തിനു പോകുന്നവരും ഇല്ല.രാത്രി കച്ചവടം അവര്‍ക്കു രസിക്കുന്നില്ലെങ്കിലും നിശബ്ദരായി സഹിച്ചുകൊണ്ട് തൊവിലെടുക്കുകയാണ് അവര്‍.

                                      'ആര്‍ക്കുവേണ്ടിയാണ് വെളുപ്പിന് രണ്ടരമണിക്കു കച്ചവടം'....?  അതിനെക്കുറിച്ചു നാളെ..

                                                                            
Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments