HomeSPECIAL STORIESഒരു ട്രോളര്‍ ചതിമാനം....

ഒരു ട്രോളര്‍ ചതിമാനം….

 

                         നോട്ടിക്കല്‍ടൈംസ് കേരള
                          യേശുദാസ് വില്യം.  

                            കൊല്ലം.ശക്തികുളങ്ങര: പരമ്പരാഗതമല്‍സ്യത്തൊഴിലാളികളെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിനു പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി  കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ആവിഷ്‌ക്കരിച്ച ആധൂനീക സംവിധാനങ്ങളുള്ള മിനി ട്രോളര്‍ മല്‍സ്യബന്ധനം നടത്തുവന്‍ അനുവദിക്കാതെ പോലീസ് പട്രോളിംഗ് ബോട്ടായി ശക്തികുളങ്ങര ഹാര്‍ബറില്‍ കെട്ടിയിട്ടിരിക്കുന്നു.യുണൈററഡ് നേഷന്‍സിന്റെ  പദ്ധതിപ്രകാരം ലോകരാജ്യങ്ങളിലൊട്ടാകെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യയിലും ആധൂനീക സംവിധാനങ്ങളുള്ള യാനങ്ങള്‍ നിര്‍മ്മിച്ചു മല്‍സ്യത്തൊഴിലാളികള്‍ക്കു വിതരണം ചെയ്തിട്ടുള്ളത്.അത്തരത്തില്‍ കഴിഞ്ഞ മേയ്മാസം നീണ്ടകരയില്‍ മുഖ്യമന്ത്രിയും കേന്ദ്ര ഫിഷറീസ് മന്ത്രിയും ചേര്‍ന്നു വിതരണം ചെയ്തതും ഇരുന്നൂറു നോട്ടിക്കല്‍മൈല്‍ വരെ പോയി മല്‍സ്യബന്ധനം നടത്തേണ്ടുന്ന ബോട്ടുകളില്‍ രണ്ടെണ്ണമാണ്  മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റെ് പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.ട്രോളിംഗ് നിരോധനമായതുകൊണ്ട് ഈ ആവിശ്യത്തിന് നൂറുകണക്കിന് ട്രോളിംഗ് ബോട്ടുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായുള്ളപ്പോഴാണ്ഈ ചതിമാനമെന്ന് ശക്തികുളങ്ങരയുലെ മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. മല്‍സ്യബന്ധനത്തെക്കുറിച്ചോ,മല്‍സ്യസമ്പത്തിനെക്കുറിച്ചോ യാതൊരു കാഴ്ചപ്പാടും, ധാരണയും ഇല്ലാത്ത ഫിഷറീസ്‌മേഖലയിലെ ഉദ്ദ്യോഗസ്ഥ ഭരണ പിടിപ്പുകേടിന്റെയും,പരമ്പരാഗതമല്‍സ്യത്തൊഴിലാളികളോടുള്ള പ്രതിബദ്ധത ഇല്ലായ്മയുടെയും ഏറ്റവും വലിയ ഉദാഹരണമാണിതെന്നു ഈ മേഖലയിലുള്ളവര്‍ പറയുന്നു.ഇന്‍ഡോ നോര്‍വ്വീജിയന്‍ പദ്ധതി വന്നതുപോലെ പരമ്പരാഗതമേഖലയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുവാന്‍ ഉതകുന്ന പദ്ധതിയാണ് ഈ ബോട്ടുകളിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ ഉദ്ദ്യേശശുദ്ധിയെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

                                 ട്രോളിംഗ്കാലയളവില്‍ ഈ ബോട്ടുകള്‍ക്ക് ഉള്‍ക്കടലില്‍ മല്‍സ്യബന്ധനം നടത്താം.ഗില്‍നെറ്റും ചൂണ്ടയും,ഒഴുക്കുവലകളുമാണ് ഈ ബോട്ടുകളില്‍ ഉപയോഗിക്കുന്നത്.ട്രോളിംഗ് നിരോധനകാലത്ത്  പ്രസ്തുത ബോട്ടുകള്‍ മല്‍സ്യബന്ധനം നടത്തിയാല്‍ കിട്ടുന്ന മല്‍സ്യങ്ങള്‍ ഫിഷറീസ് വകുപ്പ് തന്നെ വിലക്കെടുക്കുകയും വിപണനം ചെയ്തു പദ്ധതി വിജയമാക്കുകയും ചെയ്തുകൊണ്ട് മാതൃകയാവേണ്ട അവസരത്തിലാണ് നാലായിരം രൂപ ശരാശരി വാടകക്ക് രണ്ടു മാസത്തേക്കു ഫിഷറീസ് വകുപ്പു എടുത്തിരിക്കുന്നത്.കേരളത്തിലെ വിവിധ സംഘങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ഏഴു ബോട്ടുകളില്‍ രണ്ടെണ്ണം ശക്തികുളങ്ങരയിലും,തങ്കശ്ശേരിയിലും പോലീസ് പട്രോളിംഗിനായി കെട്ടിയിട്ടിരിക്കുന്നു.വ്യക്തികള്‍ക്കോ,യന്ത്രവല്‍കൃത ട്രോളിംഗ് മേഖലയിലുള്ളവര്‍ക്കോ ഈ ബോട്ടുകള്‍ ലഭിച്ചിട്ടില്ല.കൊല്ലത്തെ ട്രോളിംഗ് മേഖലയിലെ പ്രധാനപ്പെട്ടവര്‍ക്ക് മലപ്പയിലെ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മിച്ച ബോട്ടുകളും അതിലെ സംവിധാനങ്ങളും ഇഷ്ടമായി.ഇത്തരം ബോട്ടുകള്‍ ലഭ്യമായാല്‍ നിരോധനകാലത്ത് മല്‍സ്യബന്ധനം നടത്തി മാതൃകയാകുവാനും താല്പര്യമുണ്ടെന്ന് ശക്തികുളങ്ങരയിലെ ട്രോളിംഗ് ബോട്ടുടമയായ സ്റ്റാലിന്‍ ജോസഫ് പറഞ്ഞു.

                               കടല്‍സമ്പത്ത് സംരക്ഷിക്കുക,അടിത്തട്ട് ഉഴുതുമറിക്കുന്ന ട്രോളിംഗ് കുറച്ചു കൊണ്ടുവരിക,തീരക്കടല്‍ വിട്ട് ഉള്‍ക്കടലിലെ മല്‍സ്യം ശേഖരിക്കുവാന്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടു സംഘടിപ്പിച്ച യുഎന്‍ കണ്‍വന്‍ഷനില്‍ ഒപ്പുവച്ച ലോകരാജ്യങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഈ ആധുനീക ബോട്ടുകള്‍.ഗില്‍നെറ്റ്,നീട്ടുവല,നീട്ടുചൂണ്ട തുടങ്ങിയ പരമ്പരാഗതവും കടലിനും ആവാസവ്യവസ്ഥക്കും ഊനം തട്ടാത്ത മല്‍സ്യബന്ധനമാണ് ഈ ബോട്ടുകള്‍ നടപ്പിലാക്കുന്നത്.കേന്ദ്രവും,കേരളവും പണം മുടക്കി നിര്‍മ്മിച്ച ബോട്ടുകള്‍ കേരളത്തില്‍ പരമ്പരാഗത മല്‍സ്യബന്ധന സൊസൈറ്റികള്‍ക്കാണ് നല്‍കിയിരിക്കുന്നത്.ഓന്നേമുക്കാല്‍ കോടി വിലവരുന്ന ബോട്ടിന്റെ തൊഴിലാളികള്‍ക്കുള്ള മുതല്‍മുടക്കുകൂടി കേരള സര്‍ക്കാര്‍ കുറഞ്ഞ പലിശക്ക് വഹിച്ചുകൊണ്ടാണ് ഈ പദ്ധതിയെ സ്വാഗതം ചെയ്തിരിക്കുന്നത്. ഒരുമാസത്തിലേറെ മല്‍സ്യം കേടുകൂടാതിരിക്കുന്ന ഡീപ് ഫ്രീസിംഗ് സ്റ്റോര്‍,വിശ്രമ മുറി,ജനറേറ്റര്‍,വിദേശനിര്‍മിത വലിയ കുതിരശക്തിയുള്ള ജാണ്‍മാര്‍ എന്‍ജിന്‍,ഫൈബറില്‍ തീര്‍ത്ത വീല്‍ഹൗസും,മനോഹരമായ ഡെക്കും എല്ലാം ചേര്‍ന്ന അതിനൂതനമായതും കൊതിപ്പിക്കുന്നതുമായ ഫിഷിംഗ് ബോട്ടാണ് ഇത്. കാഴ്ചയില്‍ ട്രോളിംഗ് ബോട്ടുകളെ പോലിരിക്കുന്നതുകൊണ്ടും പരാതിക്കിടവരുമെന്നും ഉള്ളതുകൊണ്ടാണ് ഈ ബോട്ടുകളെ മല്‍സ്യബന്ധനത്തിന് ഇപ്പോള്‍ അനുവദിക്കാത്തതെന്ന് കൊല്ലത്തെ ഫിഷറീസ് വകുപ്പു ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.സര്‍ക്കാര്‍ ഉന്നമിടുന്ന പദ്ധതികള്‍ അതിന്റെ ലക്ഷ്യത്തിലെത്താതെ പോകുന്നതിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ ചൂണ്ടിക്കാട്ടാം.ഈ ബോട്ടുകളെ ഉള്‍ക്കടലിലേക്കു വിട്ട് മല്‍സ്യബന്ധനം നടത്തി ബോധവല്‍ക്കരണം നടത്തുവാനുള്ള രാഷ്ടീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ പദ്ധതിയുടെ വിജയം അകലെയല്ല

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments