യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം: കേരള മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് ഔട്ടര്‍ അംഗറേജില്‍ 'ഗാബന്‍ ഫ്‌ളാഗ്' കെമിക്കല്‍ ടാങ്കര്‍ MT.എം. എസ്സ്. ജി.* എന്ന കപ്പല്‍ വിഴിഞ്ഞം ഔട്ടര്‍ അങ്കെറേജില്‍ ഇന്ന് വൈകിട്ട് നങ്കൂരം ഇട്ടു.
കോവിഡ്കാലത്ത് നിര്‍ത്തിവെച്ച ക്രൂചെയിഞ്ച് ഇന്‍ഡ്യയിലെ മറ്റെല്ലാ തുറമുഖത്തും പുനരാരംഭിച്ചപ്പോള്‍ വിഴിഞ്ഞത്തു മാത്രം എമിഗ്രേഷന്‍ (FRRO) വകുപ്പ് തടസ്സവാദങ്ങള്‍ നിരത്തി ക്രൂ ചെയിംഞ്ച് നിര്‍ത്തലാക്കിയിരുന്നു.ഇതിനെതിരെ വിഴിഞ്ഞത്തെ സ്റ്റീമര്‍ ഏജന്റെസ് നിയമപോരാട്ടത്തിലായിരുന്നു. നേരത്തെ ‘ഹള്‍ ക്ലീനിംഗിനായി’വിദേശകപ്പല്‍ പോര്‍ട്ടു വഴി അനുമതി തേടിയപ്പോള്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതു ചൂണ്ടിക്കാട്ടി എമിഗ്രേഷന്‍ (FRRO) നിരാകരിച്ചിരുന്നു.ഇമിഗ്രേഷന്‍ (FRRO) ഉദ്ദ്യോഗസ്ഥന്റെ ഇരട്ടത്താപ്പും, വൈരുദ്ധ്യവും പൊളിയുകയും നിയമം നിയമത്തിന്റെ വഴിക്കുപോകും എന്നതിന്റെ വ്യക്തമായ തെളിവായി വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് കപ്പലിന് നങ്കൂരമിടുവാനും അറ്റകുറ്റപണികള്‍ നടത്തുവാനും നേടിയെടുത്ത അനുമതിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബംഗ്ലാദേശ് തുറമുഖത്ത് നിന്ന് ഷാര്‍ജയിലെ പോര്‍ട്ട് ഖാലിദ് തുറമുഖത്തേക്ക് ചരക്കുമായി പോകുന്ന വഴി, കപ്പലിന്റെ ജനറേറ്റര്‍ കേടായതിനെ തുടര്‍ന്നാണ് കപ്പലിന്റെ കപ്പിത്താന്‍ കപ്പലുമായി കേരള തീരത്തേക്ക് വന്നത്. കേടായ ജനററേറ്റര്‍ നന്നാക്കാനും കപ്പലിലേക്ക് കുടിവെള്ളം നിറക്കാനുമാണ് കപ്പല്‍ വന്നത്. നവംബര്‍ 13 രാത്രി വന്ന കപ്പലിന് റിപ്പയര്‍ ചെയ്യാന്‍ അനുമതി ചോദിച്ച് കപ്പിത്താനും, കപ്പല്‍ ഉടമയും നിയമിച്ച വിഴിഞ്ഞത്തെ സ്റ്റീമര്‍ ഏജന്റ് ഡോവിന്‍സ് എന്ന കമ്പനി നവംബര്‍ 14 ന് രാവിലെ തന്നെ തുറമുഖം, ഇമ്മീഗ്രേഷന്‍, കസ്റ്റംസ് എന്നിവര്‍ക്ക് അനുമതിക്കായി എഴുതിയെങ്കിലും തുറമുഖവും, കസ്റ്റംസുമാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇന്നലെ രാത്രിയോടെ വിവിധ രേഖകള്‍ കൂടി ഹാജരാക്കാന്‍ പറഞ്ഞത് ഇമ്മീഗ്രാഷന്‍ ഉദ്യോഗസ്ഥനായ FRRO യ്ക്ക് കൊടുത്തെങ്കിലും , തുടര്‍ന്ന്, ഇന്ന് വീണ്ടും കപ്പലിന്റെയും ജീവനക്കാരുടെയും ക്രൂ ചെയ്ഞ്ചിനു പോലും ആവശ്യപ്പെടാത്ത രേഖകള്‍ വീണ്ടും ഹാജരാക്കാന്‍ പറഞ്ഞു, കപ്പല്‍ ജോലികള്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു. ഈ സമയം മുഴുവന്‍ കപ്പല്‍ ജനരേറ്റര്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലായിരുന്നു. അവസാനം ഹൈക്കോടതിയിലെ നിയമക്കുരിക്ക് മനസ്സിലാക്കിയ FFRO നവംബര്‍ 15 ന് വൈകിട്ടോടെ അവിടെയും ഇവിടെയും തൊടാത്ത ഒരു അനുമതി നല്‍കിയതിനെ തുടര്‍ന്ന് കപ്പല്‍ നങ്ക്കൂരമിട്ടു. അനുമതിയില്‍ ഇത് ഒറ്റത്തവണ അനുമതി ആണെന്നും, ഹൈക്കോടതിയില്‍ വിഴിഞ്ഞം സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ FRRO യുടെ ക്രൂ ചെയ്ഞ്ച് നിര്‍ത്തിയ ഉത്തരവിനെതിരെ നല്‍കിയ റിട്ട് ഹര്‍ജിയെ ഈ അനുമതി ബാധിക്കില്ല എന്ന് പ്രത്യേകം അനവസരത്തില്‍ എഴുതുക വഴി, ഇമ്മീഗ്രേഷന്‍ ഉദ്യോഗസ്ഥനായ FRRO യുടെ ദുരുദ്ദേശവും പിടിവശിയും ഞങ്ങള്‍ കഴിഞ്ഞ ദിവസ്സം റിപ്പോര്‍ട്ട് ചെയ്തതിനെ സാധൂകരിക്കുന്നതാണ്.