HomeNAUTICAL NEWSഇന്തോ-പെസഫിക് സമുദ്ര കാഴ്ചപ്പാട്: സി.പി.പി.ആർ., യു.എസ്. കോൺസുലേറ്റ് വെബിനാർ വ്യാഴാഴ്ച.

ഇന്തോ-പെസഫിക് സമുദ്ര കാഴ്ചപ്പാട്: സി.പി.പി.ആർ., യു.എസ്. കോൺസുലേറ്റ് വെബിനാർ വ്യാഴാഴ്ച.

വിഷയം: ഇന്തോ-പെസഫിക് നയം: സമുദ്ര കാഴ്ചപ്പാട് പുനർചിന്തനം ചെയ്യുമ്പോൾ എന്ന വിഷയത്തിൽ വെബിനാർ
തീയതി, സമയം: ഓഗസ്റ്റ് 26 2021 വൈകുന്നേരം അഞ്ചിന്
വേദി: വെർച്വൽ സംവിധാനമായ സൂം
കൊച്ചി: സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്(സി.പി.പി.ആർ.) കൊച്ചി, യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയുടെ സഹകരണത്തോടെ ഇന്തോ-പെസഫിക് നയം: സമുദ്ര കാഴ്ചപ്പാട് പുനർചിന്തനം ചെയ്യുമ്പോൾ എന്ന വിഷത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 26, വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ 6.30 വരെ നടക്കുന്ന വെബിനാറിന് വെർച്വൽ സംവിധാനമായ സൂം വേദിയാകും. 
ഇന്തോ-പെസഫിക് മേഖലയിലെ യു.എസ്.-ഇന്ത്യ സഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്കാകും വെബിനാർ ശ്രദ്ധ കേന്ദ്രീകരിക്കുക. തങ്ങളുടെ നയതന്ത്ര സാമ്പത്തിക താത്‌പര്യങ്ങളെ വിന്യസിച്ച് മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. “ഇന്ത്യ-യു.എസ്. ബന്ധങ്ങൾ: മാറ്റം, തുടർച്ച, പരിവർത്തനം എന്ന വെബിനാർ പരന്പരയിലെ രണ്ടാമത്തേതാണിത്. ഇന്ത്യ-യു.എസ്. നയതന്ത്രപങ്കാളിത്തവുമായി ബന്ധപ്പെട്ട  വിഷയങ്ങൾ ചർച്ചയാകുന്ന വെബിനാർ പരന്പര യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയുടെ സഹകരണത്തോടെയാണ് സി.പി.പി.ആർ. സംഘടിപ്പിക്കുന്നത്.
ന്യൂഡൽഹി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ സെന്റർ ഫോർ സെക്യൂരിറ്റി, സ്ട്രാറ്റജി ആൻഡ് ടെക്‌നോളജി(സി.എസ്.എസ്.ടി.) ഡയറക്ടർ ഡോ. രാജേശ്വരി പിള്ളൈ രാജഗോപാലൻ,  സി.എസ്.എസ്.ടി.യിലെ ഏഷ്യ മാരിടൈം ട്രാൻസ്‌പറൻസി ഇനിഷിയേറ്റീവ് ഡയറക്ടർ ഗ്രിഗറി ബി. പോളിങ് എന്നിവരാണ് വെബിനാറിലെ പ്രധാന പ്രഭാഷകർ, മണിപാൽ സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ജിയോപൊളിറ്റിക്സ് ആൻഡ് ഇൻറർനാഷണൽ റിലേഷൻസിലെ പ്രൊഫസറും എഴുത്തുകാരനും ഗവേഷകനുമായ ഡോ. ലോറൻസ് പ്രഭാകർ വില്യംസാണ് മോഡറേറ്റർ.
 പരമ്പരയുടെ ഭാഗമായി ജൂൺ 17-നു നടന്ന ആദ്യ വെബിനാറിൽ വേൾഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എയർ ക്വാളിറ്റിയുടെ ഗ്ലോബൽ ലീഡായ ഡോ. ജെസ്സിക്ക സിഡ്ഡൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിലെ സോഷ്യൽ സയൻസ് ആൻഡ് ഇക്കണോമിക്സിലെ പ്രൊഫസർ ഡോ. എ. ദാമോദരൻ എന്നിവർ ആഗോള കാലാവസ്ഥാ പ്രവർത്തനത്തിൽ ഇന്ത്യ യു.എസ്. പങ്കാളിത്തം എന്ന വിഷയത്തിൽ സംസാരിച്ചിരുന്നു. പരമ്പരയിലെ മൂന്നും നാലും വെബിനാറുകൾ ഒക്ടോബറിലും ഡിസംബറിലുമായി നടക്കും. യു.എസ്-ഇന്ത്യ വ്യാപാര ബന്ധങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശാസ്ത്ര സാങ്കേതിക സഹകരണം എന്നീ വിഷയങ്ങളിൽ വിദഗ്ദർ സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്‌ട്രേഷനുമായി https://www.cppr.in/us-india-partner-for-change സന്ദർശിക്കുക. എല്ലാവർക്കും പങ്കെടുക്കാം. അന്വേഷണങ്ങൾക്ക്. ശ്രീഅരവിന്ദ് എസ്., അസോസിയേറ്റ്, പി.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസ്, സി.പി.പി.ആർ. ഫോൺ 8075846061

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments