യേശുദാസ് വില്യം.
കൊല്ലം: കായല്‍ മല്‍സ്യങ്ങളോടു പ്രിയമുള്ള മമ്മൂട്ടി കുട്ടിസ്രാങ്കിനെ അവതരിപ്പിക്കുവാന്‍ കൊല്ലത്തെ അഷ്ടമുടിക്കായലിന്റെ തീരത്തെത്തിയപ്പോള്‍ മമ്മൂട്ടിയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതു കായലിലെ മുരിങ്ങ ഇറച്ചിയായിരുന്നിരിക്കണം. അതുകൊണ്ടാണ് ചിത്രീകരണം നടന്ന പത്തു നാളുകളിലും ചവറ തെക്കുംഭാഗം കായലിലെ പ്രധാന മുരിങ്ങ ചിപ്പികള്‍ മുങ്ങിയെടുക്കുന്ന ജോസ് സെബാസ്റ്റിയന്റെ മുരിങ്ങകള്‍ പുലര്‍ച്ചെ തന്നെ പ്രൊഡക്ഷന്റെ ആള്‍ക്കാര്‍ വാങ്ങിപ്പോയിരുന്നത്.തന്റെ മുരിങ്ങകള്‍ പുലര്‍ച്ചെ തന്നെ വാങ്ങിപ്പോകുന്ന തെക്കുംഭാഗത്തെ സിനിമാ സൗഹൃദങ്ങളുള്ള യോഹന്നാനോടു കാര്യം തിരക്കിയപ്പോഴാണ് ജോസ് കൊതിയൂറുന്ന മുരിങ്ങയിറച്ചി ദിവസവും കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്യുന്ന കഥാനായകന്റെ കാര്യം അറിഞ്ഞത്.സാക്ഷാല്‍ മമ്മൂട്ടി .സംഗതി അപ്പോഴേക്കും മമ്മൂട്ടി കൊല്ലത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി പോയിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജോസ് സെബാസ്റ്റിയന്‍ കായലിന്റെ അടിത്തട്ടിലെ പുറ്റുകളില്‍ നിറഞ്ഞിരിക്കുന്ന മുരിങ്ങകളെ അടര്‍ത്തിയെടുക്കുന്നു.
മിനിട്ടുകള്‍ കയലിന്റെ അടിത്തട്ടില്‍ മുങ്ങി മുരിങ്ങകള്‍ ശേഖരിച്ചു കരയിലെത്തിച്ചാല്‍ ഭാര്യയും മകനും ജോസിനൊപ്പം ചേര്‍ന്ന് അതിനെ പൊട്ടിച്ചെടുക്കും. ഭാര്യ അതു മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കും.കായല്‍ വിഭവങ്ങളില്‍ ഏറ്റവും ഉന്നതമൂല്യവും,സ്വാദിഷ്ടവും,പോഷകസമ്പന്നവുമാണ് മുരിങ്ങയിറച്ചി.എല്ലാക്കാലത്തും ഇതു സമൃദ്ധമായി ലഭിക്കാറില്ല.ഇപ്പോത്തെ കഠിനമായ ചൂട് മുരിങ്ങ ലഭ്യതക്കു പ്രതികൂലമാണന്നു ജോസു പറയുന്നു.വര്‍ഷകാലത്തു ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നുമുള്ള മാലിന്യം കലര്‍ന്ന വെള്ളം മുരിങ്ങയുടെ സ്ഥായിയായ വളര്‍ച്ചക്കും പ്രജനനത്തിനും തടസ്സമാവുന്നു.ഇതിനൊരു പ്രതിവിധിയുണ്ടാവണമെന്നും ജോസ് പറയുന്നു.വിഷാംശം കലര്‍ന്ന വെള്ളം കായലിലെത്തുന്നത് മല്‍സ്യസമ്പത്തിനും ദോഷം ചെയ്യുന്നു.ഇത്തരം വെള്ളത്തില്‍ മുങ്ങുന്നതിനും പ്രയസമാണ്.ഇതൊന്നും വകവെക്കാതെ പണിയെടുക്കുന്നതുകൊണ്ടു ശ്വാസം മുട്ട് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ജോസിനെ അലട്ടുന്നു.
കോയിവിള അയ്യന്‍കോയിക്കല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കായികരംഗത്ത് ഒന്നാമനായിരുന്നു ജോസ് സെബാസ്റ്റിയന്‍.സ്‌കൂള്‍ കായികമോളയില്‍ അത്‌ലറ്റിക്‌സില്‍ മെഡലുകള്‍ നേടിയതോര്‍ത്തു നെടുവീര്‍പ്പെടുന്നു.ലോഗ്ജംപില്‍ തൃശൂരില്‍ പോയതും ഒന്നാമതായതുമെല്ലാം ഓര്‍മ്മകള്‍.ശ്വാസം പിടിച്ചുകൊണ്ടു അന്തരീക്ഷത്തിലുയര്‍ന്നു പറന്നു ലോംഗ്ജംപില്‍ ഒന്നാം സ്ഥാനം നേടിയ ജോസിന് പത്താം ക്ലാസ് പരീക്ഷ വിജയിക്കുവാനായില്ല.അതോടെ പഠനവും തൊഴില്‍ സ്വപ്‌നങ്ങളുമൊക്കെ തകര്‍ന്നടിഞ്ഞു.ജീവിതപ്രാരാംബ്ദങ്ങള്‍ക്കു നടുവില്‍ അഷ്ടമുടിക്കായലിന്റെ അടിത്തട്ടിലെ പുറ്റുകളില്‍ ജോസ് മുങ്ങി നിവരുന്നു.കട്ടിയുള്ള പുറംതോടുകള്‍ തല്ലിപ്പൊട്ടിച്ചു മുരിങ്ങ ഇറച്ചി പുറത്തെടുക്കുമ്പോള്‍ ചിലപ്പോള്‍ അതിനുള്ളില്‍ വിലയേറിയ മുത്തും പവിഴവും കാണുമെന്നു സ്വപ്‌നംകാണും.
അഷ്ടമുടിക്കായലിലും കൊച്ചീ കായലിലും മുരിങ്ങ മുങ്ങിയെടുക്കുവാന്‍ ജോസ് പോയിട്ടുണ്ട്.അഷ്ടമുടിക്കായലിന്റെ ആഴമേറിയ ഭാഗങ്ങളൊക്കെ ജോസിനു ഹൃദിസ്ഥം.കൊച്ചിക്കായലില്‍ പണിയെടുക്കുന്ന കാലത്ത് കിഴക്കന്‍ പത്രോസിലഭിനയിക്കുവാന്‍ കായലിലെ സിനിമാഷൂട്ടിംഗിന് വന്ന മമ്മൂട്ടിയെ ദൂരെ നിന്നു കണ്ടു.ചവറതെക്കുഭാഗം മേഖലയില്‍ താമസിക്കുന്ന ഈ ഉള്‍നാടന്‍ മല്‍സ്യകര്‍ഷകന് കലയാട് അതിയായ ആഭിമുഖ്യമുണ്ട്.തെക്കുംഭാഗത്തെ പ്രശസ്തമായ അമ്പലങ്ങളിലെ കഥകളിയും,നൃത്തരൂപങ്ങലുടെയും മുന്‍നിര ആസ്വാദകനാണ് ജോസ് സെബാസ്റ്റിയന്‍.കായല്‍ തീരത്തു താന്‍ വരിയെടുത്ത മുരിങ്ങയുടെ പുറംതോടുകള്‍ കൂട്ടിയിട്ടിരിക്കുന്നു.കുമ്മായത്തിനും മറ്റും ഉപയോഗിക്കുന്ന മേല്‍ത്തരം ഉല്‍പന്നമാണിത്.സര്‍ക്കാര്‍ തലത്തില്‍ ഇത് എടുക്കുവാനുള്ള നടപടിയുണ്ടാവണമെന്നും ജോസ് ആവിശ്യപ്പെടുന്നു.