ആലുവിളയില്‍ ഫ്രാന്‍സീസ് എന്ന ഐ.എ.പി.
യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
കൊല്ലം.ആര്‍.എസ്്.പി പ്രാദേശിക നേതാവും,ശക്തികുളങ്ങരയിലെ മല്‍സ്യബന്ധനമേഖലയിലെ ആദ്യകാല സംരംഭകനുമായിരുന്ന ഐ.എ.പി. ഫ്രാന്‍സീസിന്റെ സ്മരണ വാര്‍ഷികം നടന്നു. ഓര്‍മ്മ പുതുക്കുന്നവേളയില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്റെ ജീവിതരേഖ പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്തതും,വിവിധമേഖലയിലെ പുരസ്‌കാര ദാനവും പുതുമയായി.പ്രദേശിക തലത്തില്‍ നിന്നും തനത് ശൈലിയും,പ്രത്യേകതകളും സ്വായത്തമാക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് മുന്നേറുവാന്‍ കെല്പുള്ളവരാണ് ഈ സമൂഹത്തിന്റെ പ്രത്യേകത.ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ആലുവിള ഫ്രാന്‍സീസില്‍ നിന്നും ഐ.എ.പി എന്ന മൂന്നക്ഷരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച. ബേബിസാര്‍ കേരളരാഷ്ട്രീയത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുമ്പോഴും ശക്തികുളങ്ങര പ്രദേശത്ത് ബേബിസാറിന്റെ പ്രതീകമായി ആര്‍എസ്പി യുടെ മുഖമുദ്രയായി ഐഎപി ഫ്രാന്‍സീസ് നിലകൊണ്ടു.
രാഷ്ടീയത്തിനപ്പുറം സമൂഹത്തില്‍ സ്‌നേഹപൂര്‍വ്വം ഇടപഴകുന്ന പൊതുസേവകനായിട്ടായിരുന്നു.ഐ.എ.പി.യെ കണ്ടിട്ടുള്ളത്. ഇന്ത്യന്‍ അക്വാട്ടിക് പ്രോഡക്ടസ് എന്ന സ്ഥാപന സംരംഭകത്വത്തിലൂടെ ആദ്യകല സമുദ്രോല്‍പ്പന്ന കയറ്റുമതി രംഗത്ത് ചുവടുറപ്പിച്ചതും ഐഎപിയുടെ തനതു വ്യക്തിത്വത്തിന്റെ പ്രഭാവമായി കാണം.സാധാരണ നിലയില്‍ നിന്നും സംരഭകന്‍ എന്ന നിലയില്‍ വളര്‍ന്നുവന്ന അദ്ദേഹത്തിന്റെ ജീവിതരേഖയില്‍ സ്വാഭാവികമായും നാടിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളും രേഖപ്പെടുത്തും.കൗതുകമുള്ള പുതുതലമുറക്കായുള്ള പകര്‍ന്നു നല്‍കലാവും അത്്.
എന്റെ പപ്പയുടെ ബാല്യകാല സുഹൃത്തായ ഐഎപി യെ ദൂരെ നിന്നു മാത്രമേ കണ്ടിട്ടുള്ളു..മധ്യതിരുവിതാംകൂറിലെ അച്ചായന്‍മാരെ ഓര്‍മ്മിപ്പിക്കുന്ന രൂപവും, നല്ല കഷണ്ടിയും,മില്‍ക്കി വൈറ്റ് ടെറികോട്ടണ്‍ ഷര്‍ട്ടും,കരയുള്ള മുണ്ടും പതിവ് കയറ്റുമതി വ്യവസായികളില്‍ നിന്നും ഐഎപിയെ വ്യത്യസ്തനാക്കി.വില്ലീസ് ജീപ്പും, ഇന്‍സുലേറ്റഡ് വാനും,ഫ്രീസിംഗ് പ്ലാന്റെും എല്ലാം ഉണ്ടായിരുന്നെങ്കിലും പുതിയകാലത്തിന്റെ കയറ്റുമതി തട്ടകങ്ങളില്‍ വിജയക്കൊടി പാറിക്കാന്‍ ഐഎപിക്കു എന്തുകൊണ്ടോ കഴിഞ്ഞില്ല.