നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം.
ഒരു ലോഗോയില്‍ എന്തിരിക്കുന്നു. എന്നു ചോദിച്ചാല്‍ അതില്‍ എല്ലാം അടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.ഒന്നാം മാരിടൈം ബോര്‍ഡിന്റെ കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖശ്രീയായി മുന്നില്‍ പതിച്ചിരുന്ന ലോഗോ പൊടുന്നനെ ഡിസൈന്‍ മാറ്റി സിഇഓ സലിം ബോര്‍ഡ് മീറ്റിംഗില്‍ അവതരിപ്പിച്ചു. ഒന്നാം മാരിടൈം ബോര്‍ഡും, മുഖ്യമന്ത്രി, തുറമുഖ മന്ത്രി, കോടിയേരി ബാലകൃഷണന്‍ തുങ്ങിയവരുടെ അറിവോടെ ബോര്‍ഡ് അംഗീകരിച്ച മാരിടൈം ബോര്‍ഡിന്റെ ലോഗോയോട് സിഇഒ യ്ക്ക് അയിത്തം. ഒന്നാം ബോര്‍ഡിന്റെ ലോഗോയില്‍ കപ്പലില്‍ ഉള്ള വീല്‍ ഇല്ല എന്നതാണ് . പ്രസ്തുത അജണ്ട ബോര്‍ഡ് യോഗത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ നോമിനികളായ അംഗങ്ങള്‍ എതിര്‍ത്തു . നിലവിലുള്ള ലോഗോ മാറ്റേണ്ട എന്ത് സാഹചര്യമാണ് പുതുതായി ഉണ്ടായതെന്ന് അംഗങ്ങള്‍ ചോദിച്ചു
അപ്പോള്‍ തന്നെ. ചെയര്‍മാന്‍ ഇടപെട്ടുകൊണ്ട് ഇതില്‍ എനിക്ക് പങ്കില്ല എന്ന് പറഞ്ഞു തടി തപ്പി . സിഇഒ യുടെ നിര്‍ബന്ധമായിരുന്നു ലോഗോയുടെ താഴെ ‘സ്റ്റാറ്റിയുട്ടറി ബോര്‍ഡ് ഓഫ് ഗവണ്മെന്റ് ഓഫ് കേരള’ എന്ന് എഴുതണം എന്ന്. പിന്നീട് ലോഗോയില്‍ കപ്പലിന്റെ വീലും ഇല്ല . ജീവിതത്തില്‍ കപ്പലില്‍ കയറാത്ത സിഇഒ ഇപ്പോഴത്തെ ഒരു കപ്പലിനും, വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള ഒരു ആധുനിക ബോട്ടിലും സിഇഒ പറഞ്ഞ വീല്‍ ചക്രം ഇല്ല എന്ന് ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടി കാട്ടിയപ്പോള്‍ കോസ്റ്റ് ഗാര്‍ഡ്, നേവി ഉദ്യോഗസ്ഥരായ അംഗങ്ങളും അത് ശരിവെച്ചതോടെ സിഇഒ സ്വന്തം ഇഷ്ടത്തിന് കൊണ്ടു വന്ന ലോഗോ മാറ്റല്‍ അജണ്ട പിന്‍വലിച്ചു. ഡെപ്യൂറ്റേഷന്‍ വ്യവസ്ഥയില്‍ വന്ന സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ സിഇഒ യ്ക്ക് മുംബയില്‍ സര്‍ക്കാര്‍ കാര്‍ പോലും അനുവദിച്ചിരുന്നില്ല. നിലവില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന് വിരുദ്ധമായാണ് ചുവന്ന ബോര്‍ഡും കൊടിയും വെച്ച് കേരളം മുഴുവന്‍ സഞ്ചരിക്കുന്നത്. കണ്ണൂരില്‍ വെച്ച് നടന്ന ഒരു ട്രേഡ് മീറ്റിംഗില്‍ തീരദേശ കപ്പല്‍ സര്‍വീസ് നിന്ന് പോകാന്‍ ഒരു കാരണം കപ്പല്‍ കമ്പനികളുടെ എംപ്റ്റി കണ്ടെയ്‌നര്‍കള്‍ സമയത്ത് കിട്ടാത്തതാണ് എന്ന് ഒരു വ്യവസായി പറഞ്ഞപ്പോള്‍, എന്നാല്‍ മാരിടൈം ബോര്‍ഡ് തന്നെ സ്വന്തമായി 100 – 200 എംപ്റ്റി കണ്ടെയ്‌നര്‍കള്‍ വാങ്ങി വെക്കാമെന്ന് സിഇഒ പറഞ്ഞതായുള്ള ഒരു സംഭവം വ്യവസായികളുടെ ഇടയില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്.എന്തായാലും പഴയ ലോഗോ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.